നീ ചോദിക്കുക: അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ നിങ്ങള്‍ പങ്കുചേര്‍ക്കുന്നവരില്‍ ആരെങ്കിലും സത്യത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നവരായിട്ടുണ്ടോ? നീ പറയുക: സത്യത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നവന് അല്ലാഹു മാത്രമാണ്, അപ്പോള്‍ സത്യത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നവനാണോ അതല്ല, മാര്‍ഗദര്‍ശനം നല്കപ്പെട്ടിട്ടല്ലാതെ സ്വയം സന്മാര്ഗം കാണാന്‍ കഴിയാത്തവനാണോ പിന്തുടരപ്പെടാന് ഏറ്റവും അര്ഹനായിട്ടുള്ളവന്? അപ്പോള്‍ നിങ്ങള്‍ക്കെന്തുപറ്റി, എങ്ങനെയാണ് നിങ്ങള്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടുകൊണ്ടിരിക്കുന്നത്?
39: 2-3 ല്‍, നിശ്ചയം നിന്നിലേക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് സത്യത്തോടുകൂടിയാണ്, അപ്പോള്‍ നീ ജീവിതം മുഴുവന്‍ അല്ലാഹുവിനാക്കിക്കൊണ്ട് ജീവിക്കുക. അറിഞ്ഞിരിക്കുക! ജീവിതം മുഴുവന്‍ അല്ലാഹുവിന് മാത്രമുള്ളതാണ്, അവനെ ക്കൂടാതെയുള്ള സംരക്ഷകന്മാരെ തെരെഞ്ഞെടുക്കുന്നവരുണ്ടല്ലോ, അവര്‍ അവരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നില്ല, നേര്‍ച്ചവഴിപാടുകള്‍ നേരുന്നില്ല, അവരെ ആരാധിക്കുന്നില്ല-അവര്‍ അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കുന്നവരാണ് എന്ന് കരുതിയിട്ടല്ലാതെ, നിശ്ചയം അല്ലാഹു അവര്‍ ഭിന്നിച്ചുകൊണ്ടിരുന്ന വിഷയങ്ങളില്‍ അവര്‍ക്കിടയില്‍ തീരുമാനം കല്പിക്കുന്നതാണ്, സൂക്തങ്ങള്‍ മൂടിവെച്ച് കളവ് പറയുന്ന ഒരുത്തനെയും നിശ്ചയം അല്ലാഹുസന്മാര്ഗത്തിലാക്കുകയില്ലതന്നെ എന്ന് പറഞ്ഞിട്ടുണ്ട്. 17: 56-57 ല്‍, നിങ്ങള്‍ അല്ലാഹുവിനെക്കൂടാതെ വിളിച്ചുപ്രാര്ത്ഥിക്കുന്നവര് നിങ്ങളെത്തൊട്ട് ഒരു ദുരിതം ദൂരീകരിക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നില്ല, മാത്രമല്ല അക്കൂട്ടര്‍തന്നെ അവരില്‍ ആരാണ് അല്ലാഹുവിലേക്ക് ഏറ്റവും സാമീപ്യം നേടുക എന്നതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരും അവന്റെ കാരുണ്യം ആഗ്രഹിക്കുന്നവരും അവന്റെ ശിക്ഷ ഭയപ്പെടുന്നവരുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 39: 23 ല്‍, അല്ലാഹു ഏറ്റവും നല്ല വര്‍ത്തമാനം ഇറക്കി-ആവര്‍ത്തിച്ചുവരുന്ന ഉപമാലങ്കാരങ്ങള്‍ അടങ്ങിയ ഗ്രന്ഥം, തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ തൊലികള്‍ അതുകൊണ്ട് രോമാഞ്ചം കൊള്ളുന്നു, പിന്നീട് അവരുടെ തൊലികളും ഹൃദയങ്ങളും 'അല്ലാഹ്' എന്ന സ്മരണയില്‍ ലയിച്ച് മയപ്പെടുന്നു, അതാകുന്നു അല്ലാഹുവിന്റെ സന്മാര്ഗം, അവന് ഉദ്ദേശിക്കുന്നവരെ അതുകൊണ്ട് സന്മാര്ഗത്തിലേക്കാക്കുന്നു; ആരെയാണോ അല്ലാഹു വഴികേടിലാകാന്‍ അനുവദിച്ചത്, അപ്പോള്‍ അവനെ സ ന്മാര്ഗത്തിലാക്കുന്ന ഒരാളും ഇല്ലതന്നെ എന്നും; 42: 52 ല്‍, അപ്രകാരം നാം നിന്നിലേക്ക് നമ്മുടെ കല്പനയില് നിന്നുള്ള ഒരു റൂഹിനെ ദിവ്യസന്ദേശമായി നല്കിയിരിക്കുന്നു, എന്താണ് ഗ്രന്ഥം, എന്താണ് വിശ്വാസം എന്നൊന്നും നീ അറിയുന്നവനായിരുന്നില്ല, എന്നാല്‍ നാം അതിനെ ഒരു പ്രകാശമാക്കി, അതുകൊണ്ട് നമ്മുടെ അടിമകളില്‍ നിന്ന് നാം ഉദ്ദേശിക്കുന്നവരെ മാര്‍ഗദര്‍ശനം ചെയ്യുന്നു, നിശ്ചയം നീ മാര്‍ഗദര്‍ശനം ചെയ്യുന്നത് നേരെച്ചൊവ്വെയുള്ള മാര്‍ഗത്തിലേക്ക് തന്നെയാകുന്നു എന്നും പറഞ്ഞിട്ടുണ്ട്.
21: 24 ല്‍, അതല്ല, അവര്‍ അവനെക്കൂടാതെ വേറെ ഇലാഹുകളെ തെരഞ്ഞെടുത്തിരിക്കുന്നുവോ? നീ പറയുക: നിങ്ങള്‍ നിങ്ങളുടെ തെളിവ് കൊണ്ടുവരിക, ഇതാണ് എന്നോടൊപ്പമുള്ള ദിക്റും എനിക്ക് മുമ്പുള്ളവരോടൊപ്പമുള്ള ദിക്റും, എന്നാല്‍ അവരില്‍ അധികപേരും സത്യം അറിയാത്തവരാകുന്നു, അപ്പോള്‍ അവര്‍ അതിനെ അവഗണിച്ച് കൊണ്ടിരിക്കുന്നവരുമാകുന്നു എന്നും; 21: 25 ല്‍, നിനക്കുമുമ്പ് പ്രവാചകന്മാരില് നിന്ന് ആരെയും നാം അയച്ചിട്ടുമില്ല, നിശ്ചയം ഞാനല്ലാതെ മറ്റൊരു ഇലാഹും ഇല്ല എ ന്ന് അവനിലേക്ക് ദിവ്യസന്ദേശം നല്കിയിട്ടല്ലാതെ, അപ്പോള്‍ നിങ്ങള്‍ എന്നെമാത്രം സേവിക്കുന്നവരാവുക എന്നും പറഞ്ഞിട്ടുണ്ട്.
25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ ആരാണോ അതിനെ മുറുകെപ്പിടിച്ചത്, അവന് നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101; 4: 174-175; 5: 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 3: 7-10; 9: 31 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 25: 17-18 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിക്കുകവഴി കെട്ടജനതയായി മാറിയിരിക്കുകയാണ്. 1: 5-6; 2: 147-148, 159-162; 5: 79-81 വിശദീകരണം നോക്കുക.