( സുഗ്റുഫ് ) 43 : 28
وَجَعَلَهَا كَلِمَةً بَاقِيَةً فِي عَقِبِهِ لَعَلَّهُمْ يَرْجِعُونَ
ആ വചനത്തെ അവന്‍ തന്‍റെ പിന്‍തലമുറകളില്‍ അവശേഷിപ്പിക്കുകയും ചെയ് തു, അവര്‍ ജീവിതലക്ഷ്യത്തിലേക്ക് തിരിച്ച് വരുന്നവരാകുന്നതിന് വേണ്ടി.
'അല്ലാഹു മാത്രമേ സേവിക്കപ്പെടാന്‍ അര്‍ഹനായുള്ളൂ' എന്ന വചനമാണ് ഇബ് റാഹീം തന്‍റെ പിന്‍ഗാമികള്‍ക്ക് വിട്ടേച്ച് പോയിട്ടുള്ളത്. 'അവര്‍ ജീവിതലക്ഷ്യത്തിലേക്ക് തിരിച്ചുവരുന്നവരാകുന്നതിന് വേണ്ടി' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ 2: 38 ല്‍ പറഞ്ഞ അ ല്ലാഹുവില് നിന്നുള്ള സന്മാര്‍ഗമായ അദ്ദിക്റിലേക്ക് തിരിച്ചുവരുന്നതിന് വേണ്ടി എന്നാണ്. തന്‍റേടത്തിന്‍റെ മാര്‍ഗത്തിലേക്ക് നയിക്കപ്പെടാനുള്ള രണ്ട് നിബന്ധനകള്‍ 2: 186 ല്‍ വിവരിച്ചിട്ടുണ്ട്. 2: 132-133; 30: 41; 32: 21-22 വിശദീകരണം നോക്കുക.