( സുഗ്റുഫ് ) 43 : 3

إِنَّا جَعَلْنَاهُ قُرْآنًا عَرَبِيًّا لَعَلَّكُمْ تَعْقِلُونَ

നിശ്ചയം, നാം അതിനെ അറബിയിലുള്ള ഒരു വായനയാക്കിയിരിക്കുന്നു-നി ങ്ങള്‍ ചിന്തിക്കുന്നവര്‍ തന്നെയാകണം എന്നതിനുവേണ്ടി.

ഗ്രന്ഥത്തിന്‍റെ അഭിസംബോധിതര്‍ അറബികളായതുകൊണ്ടാണ് അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അത് അവതരിപ്പിച്ചിട്ടുള്ളത്. അവര്‍ അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്താനും അങ്ങനെ പ്രവാചകന്‍റെ ജീവിതം സാക്ഷ്യം വഹിക്കുന്നതിന് വേണ്ടിയുമാണ് അത്. എന്നാല്‍ അവര്‍ 41: 44 പ്രകാരം വിദേശഭാഷയിലുള്ള ഗ്രന്ഥമാണ് ആവശ്യപ്പെട്ടി രുന്നത്. ത്രികാലജ്ഞാനിയില്‍ നിന്നുള്ള 41: 41-43 ല്‍ പറഞ്ഞ മിഥ്യകടന്നുകൂടാത്ത സ്പ ഷ്ടമായ ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ എന്ന ഗ്രന്ഥം രൂപപ്പെട്ടിട്ടുള്ളത് അറബി കള്‍ക്ക് അന്യമായ വിദേശഭാഷയായ മലയാളത്തിലാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തി ല്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അത് വിവര്‍ത്തനം ചെയ്ത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കല്‍ ലോകത്ത് എല്ലാ രാഷ്ട്രങ്ങളിലും സാന്നിധ്യമുള്ള മലയാളിയുടെ കടമയാണ്. എങ്കില്‍ മാത്രമേ അവര്‍ക്ക് അവരുടെ സൗഭാഗ്യങ്ങള്‍ ആസ്വദിച്ചുകൊണ്ട് ജീ വിക്കാന്‍ ഭൂമിയില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കുകയുള്ളൂ. 2: 44; 21: 10; 42: 7 വി ശദീകരണം നോക്കുക.