( സുഗ്റുഫ് ) 43 : 5

أَفَنَضْرِبُ عَنْكُمُ الذِّكْرَ صَفْحًا أَنْ كُنْتُمْ قَوْمًا مُسْرِفِينَ

നിങ്ങള്‍ അതിരുകവിഞ്ഞ ഒരു ജനതയായതിന്‍റെ പേരില്‍ അദ്ദിക്ര്‍ നിങ്ങളെ ത്തൊട്ട് നാം ദൂരെ മാറ്റിവെക്കുകയോ?

 ഗ്രന്ഥത്തിന്‍റെ അഭിസംബോധകരായ മക്കാമുശ്രിക്കുകള്‍ അതിനെ തള്ളിപ്പറ ഞ്ഞതുകൊണ്ട് അത് അവര്‍ക്ക് നല്‍കാതെ മറ്റേതെങ്കിലും ജനതയ്ക്ക് നല്‍കുമെന്നാ ണോ അവര്‍ കരുതുന്നത് എന്നാണ് ചോദിക്കുന്നത്. എന്നാല്‍ ഇന്ന് അതിന്‍റെ വാഹകരായ, 35: 32 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനത പ്രപഞ്ചം അ തിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ മൂടി വെക്കുകയാണെങ്കില്‍ അവരുടെ സ്ഥാനത്ത് അതിനെ മൂടിവെക്കാത്ത മറ്റൊരു ജനവിഭാഗത്തെ ഏല്‍പിക്കുമെന്ന് 6: 89-90 ല്‍ പറഞ്ഞിട്ടുണ്ട്. 5: 54; 6: 25-26; 41: 5; 42: 17-18 വിശദീക രണം നോക്കുക.