( സുഗ്റുഫ് ) 43 : 78
لَقَدْ جِئْنَاكُمْ بِالْحَقِّ وَلَٰكِنَّ أَكْثَرَكُمْ لِلْحَقِّ كَارِهُونَ
നിശ്ചയം ഞങ്ങള്‍ നിങ്ങളിലേക്ക് സത്യവും കൊണ്ട് വന്നിട്ടുണ്ടായിരുന്നു, എന്നാല്‍ നിങ്ങളില്‍ അധികപേരും സത്യത്തെ വെറുക്കുന്നവര്‍ തന്നെയുമായിരുന്നു.
അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നായ സത്യം ഗ്രന്ഥത്തില്‍ 256 സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സത്യമായ അദ്ദിക്ര്‍ കൊണ്ടുവരുന്നവരുടെ കൂട്ടത്തില്‍ നരകത്തിന്‍റെ പാറാവുകാരായ മലക്കുകളുമുണ്ടെന്നും സത്യത്തെ വെറുക്കുന്നവരായതുകൊണ്ടാണ് ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ക്ക് നരകത്തില്‍ പ്രവേശിക്കേണ്ടിവരുന്നത് എന്നുമാണ് സൂക്തം പറയു ന്നത്. 10: 108; 40: 47-50; 43: 25-30 വിശദീകരണം നോക്കുക.