( സുഗ്റുഫ് ) 43 : 82

سُبْحَانَ رَبِّ السَّمَاوَاتِ وَالْأَرْضِ رَبِّ الْعَرْشِ عَمَّا يَصِفُونَ

ആകാശങ്ങളുടെയും ഭൂമിയുടെയും നാഥന്‍, സിംഹാസനത്തിന്‍റെയും നാഥന്‍, അവര്‍ ജല്‍പിച്ചു കൊണ്ടിരിക്കുന്നതിനെത്തൊട്ടെല്ലാം അതീവ പരിശുദ്ധനാണ്.

ആദ്യവും അന്ത്യവുമില്ലാത്ത, ഉപമയും ഉദാഹരണവുമില്ലാത്ത, സ്വേച്ഛാധിപനും സ ര്‍വ്വാധിപനും ഏകാധിപനുമായ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് 6236 സൂക്തങ്ങളും അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ യഥാര്‍ത്ഥ ഇമാമായ അദ്ദിക്റിനെ ത ള്ളിപ്പറയുക എന്നത് ഭക്ഷണമാക്കുകയും ദീനില്‍ നിന്ന് പുറത്തുപോയ കര്‍മ്മശാസ്ത്ര ഇമാമുകളെ ഇമാമായി സ്വീകരിക്കുകയും ചെയ്ത യഥാര്‍ത്ഥ കാഫിറുകളായ കപടവിശ്വാ സികളും അവരുടെ അനുയായികളായ മുശ്രിക്കുകളും വെച്ചുപുലര്‍ത്തുന്ന ധാരണക്ക് അതീതനാണ് പ്രപഞ്ചനാഥനായ അല്ലാഹു. 4: 131-133; 25: 58-59; 32: 4; 39: 67 വിശദീകരണം നോക്കുക.