( സുമര്‍ ) 39 : 67

وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ وَالسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ

അവര്‍ അല്ലാഹുവിനെ പരിഗണിക്കേണ്ടവിധം പരിഗണിച്ചതുമില്ല, വിധിദിവസം ഭൂമി മുഴുവന്‍ അവന്‍റെ കൈപിടിയില്‍ ഒതുങ്ങുകയും ആകാശങ്ങളാകട്ടെ, അവ ന്‍റെ വലതുകയ്യില്‍ ചുരുട്ടിപ്പിടിക്കപ്പെട്ടവയുമായിരിക്കും, അവ ര്‍ ജല്‍പിക്കുന്ന പങ്കാളിത്തത്തെത്തൊട്ടെല്ലാം അവന്‍ അത്യുന്നതനായ പരിശുദ്ധനാകുന്നു.

ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് പ്രപഞ്ചനാഥനായ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ്. ആരാണോ അദ്ദിക്റിനെ മുറുകെപ്പിടിച്ചത്, അവന്‍ അല്ലാഹുവിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴി ഞ്ഞു എന്ന് 2: 256; 3: 101; 4: 174-175; 5: 48 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ ഓ രോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മു സ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണെന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ യഥാര്‍ത്ഥ കാഫിറുകളാണ് എന്ന് 4: 150-151 ലും; 9: 28 ല്‍ മാലിന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട അവ രോട് വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകക്കുണ്ഠമാണ് എന്ന് 9: 67-68 ലും പറഞ്ഞിട്ടുണ്ട്. 'വിധിദിവസം ഭൂമി മുഴുവന്‍ അവന്‍റെ കൈപ്പിടിയില്‍ ഒതുങ്ങുകയും ആകാശങ്ങളാകട്ടെ അവന്‍റെ വലതുകൈയില്‍ ചുരുട്ടിപ്പിടിക്കപ്പെട്ടവയുമായിരിക്കും' എന്ന് പറഞ്ഞതിന്‍റെ വിവ ക്ഷ ആകാശഭൂമികളിലും അവക്കിടയിലുമുള്ള എല്ലാ വസ്തുക്കളും അവന്‍റെ നിയന്ത്രണ ത്തിലാണ് എന്നും അവന് ഇടതും വലതുമായി രണ്ട് കൈകളുണ്ട് എന്നുമാണ്. അല്ലാ ഹുവിന്‍റെ ഛായയില്‍ ഏറ്റവും നല്ല രൂപത്തില്‍ തന്നെയാണ് അവന്‍റെ പ്രതിനിധികളായി നിശ്ചയിച്ച മനുഷ്യരെ അവന്‍ സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അവനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം പൂവണിയിക്കുകയും 75: 22-23 ല്‍ പറഞ്ഞ പ്രകാരം മരണസമയ ത്ത് സന്തോഷത്തോടുകൂടി ആത്മാവുകൊണ്ട് അവനെ കാണുകയുമുള്ളൂ. ഫുജ്ജാറുക ളായ കുഫ്ഫാറുകള്‍ ദുഖത്തോടുകൂടി പിശാചിനെ കണ്ടുകൊണ്ട് ആത്മാവിനെതിരെ അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് മരണപ്പെടു ക എന്ന് 7: 37 ലും; വിധിദിവസം അവര്‍ക്കും നാഥനുമിടയില്‍ കാണാത്ത ഒരു മറ ഇടപ്പെ ടുമെന്ന് 83: 15 ലും പറഞ്ഞിട്ടുണ്ട്. 

പ്രകാശമായ അദ്ദിക്റിന്‍റെ ജീവിതം അനുകൂലമായി സാക്ഷ്യം വഹിക്കുന്ന രീതിയി ലുള്ള പ്രവര്‍ത്തനങ്ങളും ചിന്തകളും പിരടിയിലുള്ള കര്‍മ്മരേഖയില്‍ രേഖപ്പെടുത്തുന്ന വര്‍ക്ക് മാത്രമേ വിധിദിവസം വലതുകൈയില്‍ കര്‍മ്മരേഖ ലഭിക്കുകയുള്ളൂ. അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകളായ അക്രമികളുടെ പിരടിയി ല്‍ വഹിക്കുന്ന കര്‍മ്മരേഖയില്‍ കൊത്തിവെക്കുന്നത് തിന്മകള്‍ മാത്രമായതിനാല്‍ ഇടതു കൈയിലാണ് അവര്‍ക്ക് ഗ്രന്ഥം ലഭിക്കുക. ആത്മാവിനെ പരിഗണിക്കാത്ത അവര്‍ ഐഹി കലോകത്തിന് പ്രാധാന്യം കൊടുക്കുന്നവരായതിനാല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത പട്ടിയോടാണ് 7: 176 ല്‍ അവരെ ഉപമിച്ചിട്ടുള്ളത് എങ്കില്‍ ചിന്താശക്തി ഉപയോ ഗപ്പെടുത്താത്ത അവരെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും തി ന്മയേറിയവര്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 2: 186; 6: 91; 22: 31; 35: 32 വിശ ദീകരണം നോക്കുക.