( ജാസിയഃ ) 45 : 27

وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَيَوْمَ تَقُومُ السَّاعَةُ يَوْمَئِذٍ يَخْسَرُ الْمُبْطِلُونَ

ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അല്ലാഹുവിനാകുന്നു; ഒരു നാളില്‍ ആ അന്ത്യമണിക്കൂര്‍ നിലവില്‍ വരുന്നതുമാണ്, അന്നേദിനം മിഥ്യാ വാദികളായിരുന്നവര്‍ നഷ്ടപ്പെട്ടവരായിരിക്കും.

ഉറപ്പ് നല്‍കുന്ന സത്യമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ഐഹികലോകത്ത് നിലകൊള്ളുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമാണ് അന്നേദിനം വിജയം വരിക്കു ക. അദ്ദിക്റിനെ വെടിഞ്ഞ് ദേഹേച്ഛകളും കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളും കാക്കകാരണവന്മാരുടെ വഴികളും പിന്‍പറ്റുന്ന ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പത് മിഥ്യാ വാദികളായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും നഷ്ടപ്പെടുന്നതായിരിക്കും. ഭ്രാന്തന്മാരായ അവരെ സ്വര്‍ഗവാസികളുടെ കൂട്ടത്തില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുമെന്ന് 36: 58-59 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 2: 62, 121; 39: 15; 40: 78 വിശദീകരണം നോക്കുക.