( അഹ്ഖാഫ് ) 46 : 28

فَلَوْلَا نَصَرَهُمُ الَّذِينَ اتَّخَذُوا مِنْ دُونِ اللَّهِ قُرْبَانًا آلِهَةً ۖ بَلْ ضَلُّوا عَنْهُمْ ۚ وَذَٰلِكَ إِفْكُهُمْ وَمَا كَانُوا يَفْتَرُونَ

അപ്പോള്‍ അല്ലാഹുവിനെക്കൂടാതെ അവന്‍റെ സാമീപ്യം കിട്ടുവാനായി തെര ഞ്ഞെടുത്തിരുന്ന അവരുടെ ഇലാഹുകള്‍ എന്തുകൊണ്ട് അവരെ സഹായിക്കു ന്നവരായില്ല? അല്ല, അവരെത്തൊട്ട് അവര്‍ വ്യതിചലിച്ചുപോവുകയാണുണ്ടായ ത്, അത് അവരുടെ വ്യാജനിര്‍മ്മിതിയും അവര്‍ കെട്ടിച്ചമച്ച് പറയുന്നവരായതു കൊണ്ടുമായിരുന്നു.

ത്രികാലജ്ഞാനിയില്‍ നിന്നുള്ള വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപ ത്രവും 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥവുമായ അദ്ദിക്റിനെ എല്ലാവിധ ആപത്തു വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാ ത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്താതെ മറ്റേതൊരു ജീ വിതമാര്‍ഗം പിന്‍പറ്റിയാലും അത് വ്യാജവും കെട്ടിച്ചമക്കലുമാണ്. 6: 153 ല്‍ പറഞ്ഞ പ്ര കാരം ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് അല്ലാഹു തൃപ്തിപ്പെട്ട ഏകപാത അദ്ദിക്ര്‍ മാത്രമാണ്. 4: 174-175; 6: 94; 21: 24-25 വിശദീകരണം നോക്കുക.