( അഹ്ഖാഫ് ) 46 : 27

وَلَقَدْ أَهْلَكْنَا مَا حَوْلَكُمْ مِنَ الْقُرَىٰ وَصَرَّفْنَا الْآيَاتِ لَعَلَّهُمْ يَرْجِعُونَ

നിശ്ചയം, നിങ്ങള്‍ക്ക് ചുറ്റുമുള്ള നാടുകളില്‍ നിന്നുള്ളവയേയും നാം നശിപ്പി ക്കുകയുണ്ടായി, അവര്‍ ജീവിതലക്ഷ്യത്തിലേക്ക് തിരിച്ചുവരുന്നവരാകുന്ന തിന് വേണ്ടി സൂക്തങ്ങള്‍ നാം അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ് തിട്ടുണ്ട്.

മക്ക ലോകത്തിന്‍റെ കേന്ദ്രമായതുകൊണ്ടും സൂക്തം അവതരിപ്പിക്കപ്പെടുന്നത് മ ക്കയിലായതുകൊണ്ടുമാണ് ലോകത്ത് വിവിധ കാലഘട്ടങ്ങളില്‍ നശിപ്പിക്കപ്പെട്ട നാടുക ളെക്കുറിച്ച് 'നിങ്ങള്‍ക്ക് ചുറ്റുമുള്ള നാടുകളില്‍ നിന്നുള്ളവയേയും നാം നശിപ്പിക്കുകയു ണ്ടായി' എന്ന് സൂക്തത്തില്‍ പറഞ്ഞത്. 6: 47 ല്‍ വിവരിച്ച പ്രകാരം മുന്‍ ജനതകളെല്ലാം നശിപ്പിക്കപ്പെട്ടത് അവര്‍ അദ്ദിക്റിനെ വിസ്മരിച്ച് അക്രമികളും തെമ്മാടികളും ഭ്രാന്ത ന്മാരുമായി മാറിയപ്പോഴാണ്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ ഭ്രാന്തന്മാരാണെന്നും അവര്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികളെ പ രിഹസിക്കുന്നവരാണെന്നും 83: 29 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്തവര്‍ തന്നെയാണ് തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തു ള്ള ഏറ്റവും വഴിപിഴച്ചവരെന്ന് 25: 33-34 ലും; വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തി ലും സമൂഹ ജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കാത്തവര്‍ തന്നെയാണ് കാ ഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് 5: 44, 45, 47 ലും ഇക്കൂട്ടര്‍ വായിച്ചിട്ടുണ്ട്. 2: 18, 170; 30: 41; 32: 21-22 വിശദീകരണം നോക്കുക.