وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ ۙ لَهُمْ مَغْفِرَةٌ وَأَجْرٌ عَظِيمٌ
വിശ്വാസികളായവരും ആ വിശ്വാസം ജനങ്ങള്‍ക്ക് എത്തിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരോട് അല്ലാഹു വാഗ്ദത്തം ചെ യ്തിരിക്കുന്നു, അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ടെന്ന്.
33: 35 ല്‍, നിശ്ചയം സര്‍വസ്വം അല്ലാഹുവിന് സമര്‍പ്പിച്ച് ജീവിക്കുന്ന പുരുഷന്മാരും സ്ത്രീകളും വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും വണക്കമുള്ള പുരുഷന്മാരും സ്ത്രീകളും ഗ്രന്ഥത്തെ സത്യപ്പെടുത്തുന്ന പുരുഷന്മാരും സ്ത്രീകളും ക്ഷമാലുക്കളായ പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിനെ ഭയപ്പെടുന്ന പുരുഷന്മാരും സ്ത്രീകളും ദാ നധര്മ്മങ്ങള് ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും വ്രതമനുഷ്ടിക്കുന്ന പുരുഷന്മാരും സ്ത്രീകളും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കുന്ന പുരുഷന്മാരും സ്ത്രീകളും അ ല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും, അവര്‍ക്കെല്ലാം അ ല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്. 36: 11 ല്‍, അദ്ദിക്ര്‍ പിന്‍പറ്റുകയും നിഷ്പക്ഷവാനെ അദ്ദിക്റില്‍ നിന്ന് കണ്ട് ഭയപ്പെടുകയും ചെയ്യുന്നവന് പാപമോചനവും മാന്യമായ പ്രതിഫലവും ഉണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ട്. 2: 186; 3: 136, 194; 9: 71-72 വിശദീകരണം നോക്കുക.