لِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا فِيهِنَّ ۚ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ആകാശങ്ങളുടെയും ഭൂമിയുടെയും അവകളിലുള്ള എല്ലാ ഒന്നിന്‍റെയും ആധി പത്യം അല്ലാഹുവിന് മാത്രമാകുന്നു, അവന്‍ എല്ലാ ഓരോ കാര്യത്തിന്‍റെ മേലും കഴിവുള്ളവനുമാകുന്നു.
ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥന്‍ ഏതൊരു കാര്യത്തിനും കഴിവുള്ള സര്‍വ്വശക്തനാണ്. 55: 1-4 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തില്‍ നിന്ന് എല്ലാവര്‍ക്കും അദ്ദിക്ര്‍ പഠിപ്പിച്ച നാഥന്‍ നിഷ്പക്ഷവാനാണ്. മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ വേദഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതും നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ പുരുഷനാകട്ടെ സ്ത്രീയാകട്ടെ, ഏതൊരാള്‍ക്കും നാഥന്‍റെ സന്ദേശമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിച്ച് ഇഹ-പര ജീവിതവിജയം നേടിയെടുക്കാവുന്നതാണ്. ആരാണോ ഇത്തരം സൂക്തങ്ങളെല്ലാം വായിച്ചതിന് ശേഷം അതിനെ മൂടിവെക്കുകയും ത ള്ളിപ്പറയുകയും ചെയ്തത്, അത്തരം ഫുജ്ജാറുകളാണ് ഇഹത്തിലും പരത്തിലും നഷ്ടപ്പെട്ടവരാവുക. 2: 284; 4: 131-133; 32: 4 വിശദീകരണം നോക്കുക.