( അദ്ദാരിയാത്ത് ) 51 : 40
فَأَخَذْنَاهُ وَجُنُودَهُ فَنَبَذْنَاهُمْ فِي الْيَمِّ وَهُوَ مُلِيمٌ
അപ്പോള് അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടികൂടി; അങ്ങനെ അവരെ നാം ആഴക്കടലില് ചിന്നിച്ചിതറുകയും ചെയ്തു, അവന് അധിക്ഷി പ്തന് തന്നെയുമായിരുന്നു.
കപടവിശ്വാസികള് തിന്മ കല്പിക്കുന്നവരും നന്മ വിരോധിക്കുന്നവരും അല്ലാഹുവിനെ വിസ്മരിച്ച് ജീവിക്കുന്ന തെമ്മാടികളുമാണെന്ന് 9: 67 ല് പറഞ്ഞിട്ടുണ്ട്. ഇത്തരം തെമ്മാടികള് ഇനി വിശ്വസിക്കുകയില്ല എന്ന് 10: 33 ലും; അവരോടും കുഫ്ഫാറുകളോ ടും വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകകുണ്ഠമാണെന്ന് 48: 6 ലും പറഞ്ഞിട്ടുണ്ട്. 2: 99; 10: 90-91; 17: 39; 46: 35 വിശദീകരണം നോക്കുക.