( ഖമര്‍ ) 54 : 15

وَلَقَدْ تَرَكْنَاهَا آيَةً فَهَلْ مِنْ مُدَّكِرٍ

നിശ്ചയം നാം അതിനെ ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചിരിക്കുന്നു, അ പ്പോള്‍ പാഠം പഠിക്കാന്‍ തയ്യാറുള്ളവരായി ആരെങ്കിലുമുണ്ടോ?

ആ കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ ജൂദി പര്‍വതനിരകളില്‍ ഇപ്പോഴും അവശേഷി ക്കുന്നുണ്ട്. എന്നാല്‍ അതുപോലെയുള്ള ദൃഷ്ടാന്തങ്ങള്‍ കൊണ്ടൊന്നും ഇത്തരം സൂക്തങ്ങള്‍ അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പാഠം പഠിക്കാന്‍ തയ്യാറല്ല. 17, 22, 32, 40 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നതും 'അപ്പോള്‍ പാഠം പഠിക്കാന്‍ തയ്യാറുള്ള വരായി ആരെങ്കിലുമുണ്ടോ' എന്ന ചോദ്യത്തോടുകൂടിയാണ്. അദ്ദിക്ര്‍ ഹൃദയം കൊ ണ്ട് മനസ്സിലാക്കാന്‍ നാഥന്‍ വളരെ എളുപ്പമാക്കിയിരിക്കുന്നു, എന്നാല്‍ പ്രവാചകന്‍റെ ജ നതയില്‍ നിന്ന് സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്ന് മാത്രമേ അതിന് തയ്യാറാവുകയു ള്ളൂ. അവര്‍ മാത്രമേ ഇത്തരം ദൃഷ്ടാന്തങ്ങളില്‍ നിന്നെല്ലാം പാഠം ഉള്‍കൊള്ളുകയുമു ള്ളൂ. ബാക്കി നരകത്തിലേക്കുള്ള തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതും അദ്ദിക്റിനെ സ്വ ര്‍ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുകയോ അല്ലാഹുവിനെ നിഷ്പക്ഷവാനാ യി അംഗീകരിക്കുകയോ ഇല്ല. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റി നെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതി യും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 26: 4, 105-121; 38: 29; 50: 30 വിശദീക രണം നോക്കുക.