( അര്‍റഹ്മാന്‍ ) 55 : 3

خَلَقَ الْإِنْسَانَ

മനുഷ്യനെ സൃഷ്ടിച്ചവന്‍. 

ആദി മനുഷ്യനായ ആദമിന്‍റെ ശരീരം ഭൂമിയില്‍ നിന്ന് കൊണ്ടുപോയ മണ്ണുകൊ ണ്ട് സ്വര്‍ഗത്തിലാണ് സൃഷ്ടിച്ചത് എന്ന് 15: 26 ല്‍ പറഞ്ഞിട്ടുണ്ട്. മറ്റ് മനുഷ്യരുടെയെല്ലാം ശരീരം ഭൂമിയിലാണ് സൃഷ്ടിക്കുന്നത്. ആദ്യമാതാവായ ഹവ്വായെ ആദമിന്‍റെ ആത്മാവി ല്‍ നിന്ന് 'ഉണ്ടാവുക' എന്ന കല്‍പന മുഖേനയാണ് സൃഷ്ടിച്ചത്. 4: 1; 32: 7-9; 39: 6 വി ശദീകരണം നോക്കുക.