( അല്‍ വാഖിഅഃ ) 56 : 14

وَقَلِيلٌ مِنَ الْآخِرِينَ

അന്ത്യകാലക്കാരില്‍ നിന്ന് വളരെക്കുറച്ചും.

ആദം മുതല്‍ അവസാനം വരെയുള്ള മൊത്തം മനുഷ്യരില്‍ നിന്ന് എഴുപതിനായിരം പേരാണ് ഈ വിഭാഗത്തില്‍ പെടുക എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനി ലൂടെ പഠിപ്പിച്ചിട്ടുണ്ട്. അവരില്‍ അധികപേരും ആദ്യകാലക്കാരില്‍ നിന്നുള്ളവരും കുറച്ചുപേര്‍ അവസാനകാലക്കാരില്‍ നിന്നുള്ളവരുമാണ് എന്നാണ് സൂക്തത്തില്‍ പറയുന്നത്. വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരില്‍ പ്രവാചകന്‍ മുഹമ്മദിന്‍റെ ജനതയില്‍നിന്ന് രണ്ട് പേര്‍ മാത്രമാണുള്ളത്. ഒന്ന് പ്രവാചകന്‍റെ കാലത്ത് തന്നെയുള്ള പ്ര വാചകന്‍റെ അനുയായികളില്‍ പെട്ട ഉക്കാശയും മറ്റൊന്ന് നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തി ന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിന്‍റെ രചയിതാവായ 25: 59 ല്‍ പറഞ്ഞ ത്രി കാലജ്ഞാനിയുമാണ്. അവസാനകാലക്കാരില്‍ നിന്നും ഈ വിഭാഗത്തിലുള്ളവരില്‍ ഉ ള്‍പ്പെടുന്ന ബാക്കിയുള്ളവര്‍ ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടാതെയും ആത്മാവുകൊ ണ്ട് ആത്മാവിന്‍റെ ഉടമയായ നാഥനെ സ്മരിച്ചുകൊണ്ടും കീര്‍ത്തനം ചെയ്തുകൊണ്ടും നിലകൊള്ളുന്നവരുമായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങി യ പ്രവാചകന്‍റെ സമുദായത്തില്‍ നിന്നുള്ളവരാണ്.

 പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷം സാക്ഷിയും ഇമാമുമായ അദ്ദിക്റിന്‍റെ ജീവിതം ജനങ്ങളില്‍ സാക്ഷ്യം വഹിക്കുന്ന വിശ്വാസികളുടെ ഒരു സംഘം ലോകത്തെവിടെയും ഉണ്ടായിട്ടില്ല. അതുകൊണ്ട് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളി ല്‍ പെട്ടവര്‍ ഏകദൈവത്തെക്കൊണ്ടും വിധിദിവസത്തെക്കൊണ്ടും വിശ്വസിച്ച് സല്‍ക്ക ര്‍മങ്ങള്‍ അനുഷ്ഠിക്കുകയാണെങ്കില്‍ നാഥന്‍റെ പക്കല്‍ അവര്‍ക്ക് അവരുടെ പ്രതിഫല മുണ്ട്; അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല എന്ന് 2: 62; 5: 69 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ആത്മാവിനെ പരിഗണിച്ച് ജീവിക്കുന്ന അവരുടെ മ രണവേദനയുടെ പകുതി ത്രികാലജ്ഞാനിയായ നാഥന്‍ കാരുണ്യവാനായ പ്രവാചക നെക്കൊണ്ട് ഏറ്റെടുപ്പിച്ചിട്ടുണ്ട്. പ്രവാചകന്‍ വിധിദിവസം "എന്‍റെ സമുദായം! എന്‍റെ സമുദായം!" എന്ന് പറഞ്ഞുകൊണ്ട് ഉത്കണ്ഠാകുലനാകുന്ന രംഗം 70: 4 ല്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന ജനതയായ ഫുജ്ജാറുകള്‍ക്കെതിരെ പ്രവാചകനും മഹാത്മാക്കളും സാക്ഷ്യം വഹിക്കുന്ന രംഗം 25: 17-18 ലും 25: 29-30 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.