( അല് ഹദീദ് ) 57 : 17
اعْلَمُوا أَنَّ اللَّهَ يُحْيِي الْأَرْضَ بَعْدَ مَوْتِهَا ۚ قَدْ بَيَّنَّا لَكُمُ الْآيَاتِ لَعَلَّكُمْ تَعْقِلُونَ
നിങ്ങള് അറിഞ്ഞുകൊള്ളുക! നിശ്ചയം അല്ലാഹു ഭൂമിയെ അതിന്റെ മരണ ശേഷം ജീവിപ്പിക്കുന്നു, നിശ്ചയം നാം നിങ്ങള്ക്ക് നമ്മുടെ സൂക്തങ്ങള് വിവ രിച്ച് തന്നിരിക്കുന്നു, നിങ്ങള് ചിന്തിക്കുന്നവര് ആകുന്നതിന് വേണ്ടി.
ഇന്ന് ഇത്തരം സൂക്തങ്ങള് അറബി ഖുര്ആനില് വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള് വില്ലില് നിന്ന് അമ്പ് തെറിച്ച് പോകുന്ന വേഗത്തില് ദീനില് നിന്ന് തെറിച്ച് പോയിരിക്കുകയാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ 8: 22 ല് ജീവജാ ലങ്ങളില് വെച്ച് ഏറ്റവും ദുഷ്ടരെന്നും നരകത്തിന്റെ വിറകുകളായ അവരെ 98: 6 ല് കര യിലെ ഏറ്റവും ദുഷിച്ച ജീവികളെന്നും വിശേഷിപ്പിച്ചിരിക്കുന്നു. 25: 33-34; 48: 6; 50: 7-11 വിശദീകരണം നോക്കുക.