( അൽ അന്‍ആം ) 6 : 85

وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّ مِنَ الصَّالِحِينَ

സക്കരിയ്യായേയും യഹ്യായേയും ഈസായേയും ഇല്‍യാസിനേയും, എല്ലാ ഓരോരുത്തരും സജ്ജനങ്ങളില്‍ പെട്ടവരുമായിരുന്നു.

നിശ്ചയം എന്‍റെ സംരക്ഷകന്‍ ഗ്രന്ഥം അവതരിപ്പിച്ച അല്ലാഹു മാത്രമാകുന്നു, അ വന്‍ സജ്ജനങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു എന്ന് 7: 196 ല്‍ പറഞ്ഞിട്ടുണ്ട്. അ ദ്ദിക്റിനെ കാരുണ്യമായി പരിഗണിക്കുന്ന വിശ്വാസികള്‍ സാഷ്ടാംഗപ്രണാമത്തില്‍ "അ ല്ലാഹുവേ! നിന്‍റെ കാരുണ്യമായ അദ്ദിക്ര്‍ കൊണ്ട് ഞങ്ങളെ നീ സജ്ജനങ്ങളില്‍ പ്രവേശിപ്പിക്കേണമേ" എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുന്നതാണ്. 1: 6; 2: 130; 4: 69-70 വിശദീകരണം നോക്കുക.