( അൽ അന്‍ആം ) 6 : 97

وَهُوَ الَّذِي جَعَلَ لَكُمُ النُّجُومَ لِتَهْتَدُوا بِهَا فِي ظُلُمَاتِ الْبَرِّ وَالْبَحْرِ ۗ قَدْ فَصَّلْنَا الْآيَاتِ لِقَوْمٍ يَعْلَمُونَ

അവന്‍ തന്നെയാണ് നിങ്ങള്‍ക്കുവേണ്ടി നക്ഷത്രങ്ങളെ ഉണ്ടാക്കിവെച്ചിട്ടുള്ളതും, കരയിലെയും സമുദ്രത്തിലെയും അന്ധകാരങ്ങളില്‍നിന്ന് അവകൊണ്ട് നിങ്ങളെ മാര്‍ഗദര്‍ശനം ചെയ്യുന്നതിനുവേണ്ടി, അറിവുള്ള ജനതക്കുവേണ്ടി നിശ്ചയം നാം നമ്മുടെ സൂക്തങ്ങള്‍ വ്യക്തമായി വിശദീകരിച്ച് കഴിഞ്ഞിട്ടുണ്ട്.

കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ പെട്ട് വഴിതെറ്റി ഉഴലുമ്പോള്‍ നക്ഷത്രങ്ങള്‍ നോക്കി വഴി കണ്ടെത്താനുള്ള മാര്‍ഗ്ഗം ഉണ്ടാക്കിയതും അല്ലാഹുവാണ് എന്നാണ് പറയുന്നത്. ഭൂമിയില്‍ നാം മലകളാലുള്ള ആണികള്‍ സ്ഥാപിച്ചിരിക്കുന്നു-അത് നിങ്ങളോ ടുകൂടി ആടിയുലഞ്ഞ് പോകാതിരിക്കുന്നതിനുവേണ്ടി, അവന്‍ ഭൂമിയില്‍ നദികളെ ഒഴുക്കുകയും ചെയ്തിരിക്കുന്നു. പ്രകൃതിപരമായ പാതകളും ഉണ്ടാക്കി-നിങ്ങള്‍ സന്മാര്‍ഗം പ്രാപിക്കുകതന്നെ വേണമെന്നതിനുവേണ്ടി. അവന്‍ ഭൂമിയില്‍ വഴിയും സ്ഥലങ്ങളും തിരിച്ചറിയാ നുള്ള അടയാളങ്ങളും സ്ഥാപിച്ചു. നക്ഷത്രങ്ങള്‍ കൊണ്ടും അവര്‍ മാര്‍ഗദര്‍ശനം ചെയ്യ പ്പെടുന്നുണ്ടല്ലോ എന്ന് 16: 15-16 ല്‍ പറഞ്ഞിട്ടുണ്ട്. 

സൂര്യചന്ദ്രാതി നക്ഷത്രങ്ങളെക്കൊണ്ട് ഭൗതിക ജീവിതത്തില്‍ നിങ്ങളെ അവന്‍ മാര്‍ഗദര്‍ശനം ചെയ്യുന്നത് പോലെ നിങ്ങളുടെ നാലാം ഘട്ടത്തിലുള്ള ഐഹിക ജീവിതലക്ഷ്യം സാക്ഷാല്‍കരിക്കുന്നതിന് വേണ്ടിയാണ് സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റും കൊണ്ട് പ്രവാചകന്മാരെ നിയോഗിച്ചിട്ടുള്ളത്. ഓ നബിയേ! നിശ്ചയം നിന്നെ നാം സാക്ഷിയായും ശുഭവാര്‍ത്ത ദായകനായും മുന്നറിയിപ്പുകാരനായും പ്രശോഭിക്കുന്ന വിളക്കായും അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് അവനിലേക്ക് വിളിക്കുന്നവനായുമാണ് അയച്ചിട്ടുള്ളത് എന്ന് 33: 45-46 ല്‍ പറഞ്ഞിട്ടുണ്ട്. 2: 213; 6: 63 -64 വിശദീകരണം നോക്കുക.