( മുനാഫിഖൂന്‍ ) 63 : 8

يَقُولُونَ لَئِنْ رَجَعْنَا إِلَى الْمَدِينَةِ لَيُخْرِجَنَّ الْأَعَزُّ مِنْهَا الْأَذَلَّ ۚ وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَٰكِنَّ الْمُنَافِقِينَ لَا يَعْلَمُونَ

ഞങ്ങള്‍ മദീനയിലേക്ക് തിരിച്ചെത്തിയാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ തരം താഴ്ന്നവരെ അവിടെനിന്ന് പുറത്താക്കുകതന്നെ ചെയ്യുമെന്ന് പറയുന്നവ രാകുന്നു അവര്‍; അല്ലാഹുവിനും അവന്‍റെ പ്രവാചകനും വിശ്വാസികള്‍ക്കു മാണ് പ്രതാപം, എന്നാല്‍ കപടവിശ്വാസികള്‍ അറിവില്ലാത്തവരാകുന്നു.

 മദീനയില്‍ അന്‍സാരികളും മുഹാജിറുകളും രമ്യതയിലും സഹകരണത്തിലും ക ഴിഞ്ഞുകൂടിയിരുന്നത് കപടവിശ്വാസികള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. മദീനയിലെ ഭൂരിപക്ഷമായിരുന്ന കപടവിശ്വാസികള്‍ ന്യൂനപക്ഷമായിരുന്ന വിശ്വാസികളില്‍ നിന്ന് എന്തെങ്കിലും നിസ്സാരമായ വീഴ്ചകള്‍ സംഭവിച്ചാല്‍ അത് ഊതിവീര്‍പ്പിച്ച് പ്രചരിപ്പിക്കുന്നതില്‍ ഉത്സുകരായിരുന്നു. ബനുല്‍ മുസ്തലഖ് യുദ്ധം കഴിഞ്ഞ് മടങ്ങുന്ന വഴിമധ്യേ വെള്ളമെടുക്കുന്ന കാര്യത്തില്‍ രണ്ടുപേര്‍ തമ്മില്‍ കശപിശയുണ്ടായപ്പോള്‍ കപടവിശ്വാസികള്‍ ഈ അവസരം ഉപയോഗപ്പെടുത്തി 'മദീനയിലേക്ക് വലിഞ്ഞുകേറി വന്നവരെ ഞങ്ങള്‍ തിരിച്ചെത്തിയാല്‍ അവിടെനിന്ന് പുറത്താക്കുകതന്നെ ചെയ്യും' എന്ന് പറഞ്ഞ് വിശ്വാസികളായ മുഹാജിറുകളെയും അന്‍സാറുകളെയും ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. അതിനെ വിമര്‍ശിച്ചുകൊണ്ട് അവതരിച്ചിട്ടുള്ളതാണ് ഈ സൂക്തം. 59: 8-9 വിശദീകരണം നോക്കുക.

മദീനയിലുണ്ടായിരുന്ന അന്നത്തെ കപടവിശ്വാസികളുടെതിനെക്കാള്‍ ദുഷിച്ച ന യമാണ് ഇന്നത്തെ കപടവിശ്വാസികള്‍ വിശ്വാസികളോട് വെച്ചുപുലര്‍ത്തുന്നത്. 9: 67-68 ല്‍ വിവരിച്ച പ്രകാരം തെമ്മാടികളും അല്ലാഹുവിനെ വിസ്മരിച്ച് ഭ്രാന്തന്മാരുമായ അവര്‍ അദ്ദിക്ര്‍ കേള്‍ക്കരുതെന്നാണ് വിശ്വാസികളോട് പറയുക. അറബി ഖുര്‍ആന്‍ വായിക്കു ന്ന ഫുജ്ജാറുകളായ കപടവിശ്വാസികളും അനുയായികളും പ്രവാചകന്‍റെ സമുദായ ത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരെ കാ ഫിറുകളും നരകത്തിലേക്കുള്ളവരുമെന്നും മുദ്രകുത്തുന്നതോടൊപ്പം ഞങ്ങള്‍ മുസ്ലിം കളും സ്വര്‍ഗത്തിലേക്കുള്ളവരുമാണെന്ന് വാദിക്കുന്നവരുമാണ്. എന്നാല്‍ 16: 89 ല്‍ പറ ഞ്ഞ പ്രകാരം അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപ യോഗപ്പെടുത്താത്തത് കാരണം അവര്‍ സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ച മുസ്ലിംകളല്ല; മ റിച്ച് 4: 150-151 ല്‍ പറഞ്ഞ പ്രകാരം യഥാര്‍ത്ഥ കാഫിറുകളാണ്. ഇവര്‍ 54: 25 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസിയെ 'കളവ് പറയുന്ന ഒറ്റയാന്‍' എന്ന് പറഞ്ഞ് പ രിഹസിക്കുന്നവരാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇക്കൂട്ടര്‍ തന്നെയാണ് 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരും ഏറ്റവും വഴിപിഴച്ചവരുമെന്ന് 8: 22; 25: 33-34 സൂക്തങ്ങളില്‍ അവര്‍ വായിക്കുന്നുണ്ട്. അവര്‍ അവരുടെ സംഘട നാ ഹുങ്കും മിഥ്യാ പ്രതാപവുമെല്ലാം പ്രകടിപ്പിച്ച് ആയിരത്തില്‍ ഒന്നായ വിശ്വാസികളെ ഭയപ്പെടുത്താന്‍ ഉദ്യമിക്കുന്നതും അവരെ നേരെച്ചൊവ്വെയുള്ള പാതയില്‍ നിന്ന് പിന്തിരി പ്പിക്കാന്‍ പലതരത്തിലുള്ള പ്രലോഭനങ്ങളും നടത്തുന്നതുമാണ്. എന്നാല്‍ അദ്ദിക്റിനെ പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്ന വിശ്വാസികളുടെ മേല്‍ പിശാചിന് യാതൊരു സ്വാധീനവുമില്ല എന്നിരിക്കെ ഇത്തരം കപടന്മാരുടെ ഗൂഢതന്ത്രം 35: 10 ല്‍ വിവരിച്ച പ്രകാരം അവര്‍ക്കെതിരെത്തന്നെ തിരിച്ചടിക്കുകയാണ് ചെയ്യുക. 14: 46; 31: 22; 58: 21-22 വിശദീകരണം നോക്കുക.