( അന്‍കബൂത്ത് ) 29 : 40

فَكُلًّا أَخَذْنَا بِذَنْبِهِ ۖ فَمِنْهُمْ مَنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُمْ مَنْ أَخَذَتْهُ الصَّيْحَةُ وَمِنْهُمْ مَنْ خَسَفْنَا بِهِ الْأَرْضَ وَمِنْهُمْ مَنْ أَغْرَقْنَا ۚ وَمَا كَانَ اللَّهُ لِيَظْلِمَهُمْ وَلَٰكِنْ كَانُوا أَنْفُسَهُمْ يَظْلِمُونَ

അങ്ങനെ അവരില്‍ നിന്നുള്ള എല്ലാ ഓരോരുത്തരെയും അവരുടെ കുറ്റം കാ രണം നാം പിടികൂടി, അവരില്‍ നാം ചരല്‍ കാറ്റ് അയച്ച ചിലരുണ്ട്, അവരില്‍ നാം ഘോര ഗര്‍ജ്ജനത്താല്‍ പിടികൂടിയവരുമുണ്ട്, അവരില്‍ നാം ഭൂമിയെ ക്കൊണ്ട് വിഴുങ്ങിപ്പിച്ചവരുമുണ്ട്, അവരില്‍ നാം മുക്കിക്കൊന്നവരുമുണ്ട്, അ ല്ലാഹു അവരോട് അക്രമം കാണിക്കുന്നവനായിട്ടില്ല, എന്നാല്‍ അവര്‍ അവരോ ടുതന്നെ അക്രമം കാണിക്കുന്നവരായിരുന്നു.

നിഷ്പക്ഷവാനായ നാഥന്‍ ആരെയും നശിപ്പിക്കുന്നില്ല. എന്നാല്‍ എക്കാലത്തുമു ള്ള പ്രവാചകന്‍റെ ആളുകളെന്ന് ദുരഭിമാനിക്കുന്ന കപടവിശ്വാസികളും അവരുടെ അനു യായികളും പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്റിനെ മൂടിവെച്ച് നശീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് അക്രമികളും തെമ്മാടികളുമായ അവര്‍ നശിപ്പിക്കപ്പെട്ടിട്ടുള്ളത്. 35: 32 ല്‍ പറഞ്ഞ പ്രകാ രം മൊത്തം മനുഷ്യര്‍ക്കുള്ള ഗ്രന്ഥം ഏല്‍പ്പിക്കപ്പെട്ട പ്രവാചകന്‍റെ ജനതയിലെ ഫുജ്ജാ റുകള്‍ 7: 26 ല്‍ പറഞ്ഞ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റി നെ മൂടിവെച്ചുകൊണ്ട് ആത്മാവിനോട് അക്രമം കാണിച്ചവരായതിനാല്‍ അതിനെ മൂടിവെക്കാത്ത ജനവിഭാഗത്തെ അത് ഏല്‍പിക്കുമെന്ന് 6: 89-90 ല്‍ പറഞ്ഞിട്ടുണ്ട്. 10: 90-92; 28: 59, 81 വിശദീകരണം നോക്കുക.