ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنْقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ
പിന്നെ രണ്ടാമതും നീ നിന്‍റെ ദൃഷ്ടിയെ തിരിച്ചുകൊണ്ടുവരിക, നിന്‍റെ ദൃഷ്ടി നിരാശയോടെ ക്ഷീണിതനായിക്കൊണ്ട് നിന്നിലേക്ക് മടങ്ങിവരുന്നതാണ്.
അതായത് യാതൊരു പോരായ്മയും കണ്ടെത്താനാകാതെ മടുപ്പോടുകൂടി പരാ ജിതനായിക്കൊണ്ട് ദൃഷ്ടി മടക്കേണ്ടിവരുമെന്നാണ് പറയുന്നത്. കണ്ണ് എന്നുപറയാതെ ദൃഷ്ടി എന്ന് പറഞ്ഞത് ആത്മാവ് പങ്കെടുത്തുകൊണ്ടുള്ള നോട്ടമായതിനാലാണ്. ഫു ജ്ജാറുകളായ ഭ്രാന്തന്മാര്‍ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്നവരായതിനാല്‍ വിധിദിവസം അവര്‍ 'ഞങ്ങള്‍ നരകക്കുണ്ഠത്തിലെ കാഴ്ച കണ്ടു, ഞങ്ങള്‍ അതിലെ രോദനങ്ങള്‍ കേട്ടു, ഞങ്ങളെ നീ ഐഹികലോകത്തേക്ക് തിരിച്ചയച്ചാലും! ഞങ്ങള്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്ത് തിരിച്ച് വന്നോട്ടെ, നിശ്ചയം ഞങ്ങള്‍ക്ക് ദൃ ഢബോധ്യം വന്നിരിക്കുന്നു' എന്ന് വിലപിക്കുന്ന രംഗം മുന്നറിയിപ്പ് നല്‍കിയത് 32: 12 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 2: 27-28; 6: 104; 7: 179; 9: 67-68 വിശദീകരണം നോക്കുക.