الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَا تَرَىٰ فِي خَلْقِ الرَّحْمَٰنِ مِنْ تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِنْ فُطُورٍ
ഏഴ് ആകാശങ്ങളെ തട്ടുതട്ടുകളായി സൃഷ്ടിച്ചവനായ ഒരുവന്, നിഷ്പക്ഷ വാന്റെ സൃഷ്ടിപ്പില് ഒരു ഏറ്റക്കുറച്ചിലും നീ കാണുകയില്ലതന്നെ, അപ്പോള് നീ നിന്റെ ദൃഷ്ടി ഒന്നുകൂടി തിരിച്ചുകൊണ്ട് വരിക, കോട്ടങ്ങളില് നിന്ന് എന്തെ ങ്കിലും നീ കാണുന്നുണ്ടോ?
സ്വര്ഗത്തില് സൃഷ്ടിക്കപ്പെട്ട് ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട മനുഷ്യനോട് സ്വര് ഗ്ഗത്തിലേക്ക് തിരിച്ചുചെന്ന് അവിടെനിന്ന് വീക്ഷിക്കാനാണ് ആവശ്യപ്പെടുന്നത്. അങ്ങോ ട്ട് എത്തിപ്പെടാനുള്ള ടിക്കറ്റാണ് അദ്ദിക്ര്. സ്വര്ഗ്ഗത്തില് സിംഹാസനസ്ഥനായ നാഥന്റെ സ്ഥാനത്തുചെന്ന് പ്രപഞ്ചത്തെ വീക്ഷിക്കുകയാണെങ്കില് പ്രപഞ്ചത്തില് എവിടെയും യാതൊരു ന്യൂനതയും കണ്ടെത്താന് സാധിക്കുകയില്ല. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള ത്രികാലജ്ഞാനവും ഉള്ക്കാഴ്ചാദായകവുമായ അദ്ദിക്ര് ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ നാഥന്റെ പ്രതിനിധിയായി ജീവിക്കുന്ന വിശ്വാസിക്ക് അത് ഉപയോഗ പ്പെടുത്തി എവിടെ നിന്നുകൊണ്ടും പ്രപഞ്ചത്തെ വീക്ഷിക്കാവുന്നതാണ്. ഇന്ന് വളരെ വ്യവസ്ഥാപിതമായി യാതൊരു കോട്ടവുമില്ലാതെ നിലകൊള്ളുന്ന ആകാശം അന്ത്യനാ ളില് ഉരുകി റോസ് നിറത്തിലുള്ള ഓയിന്റ്മെന്റ് പോലെയായിത്തീരുമെന്നും അത് പൊട്ടിപ്പിളരുമെന്നും ലോലമായിത്തീരുമെന്നും അത് ഉരുകിയ ലോഹം പോലെ ആയിത്തീരുമെന്നും യഥാക്രമം 55: 37; 69: 16; 70: 8 എന്നീ സൂക്തങ്ങളില് പറഞ്ഞിട്ടുണ്ട്. 23: 17; 50: 6; 65: 12 വിശദീകരണം നോക്കുക.