( അല്‍ ഹാഖഃ ) 69 : 28

مَا أَغْنَىٰ عَنِّي مَالِيَهْ ۜ

എന്‍റെ ധനം എന്നെത്തൊട്ട് ഉപകാരപ്രദമായില്ലല്ലോ.

19: 80 ല്‍, അല്ലാഹു തന്നെയാണ് അവനെയും അവന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന തിനെയും അനന്തരമെടുക്കുക, അവന്‍ ഒറ്റക്കായി നമ്മുടെ അടുക്കല്‍ കൊണ്ടുവരപ്പെ ടുന്നതുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. വന്നപ്പോള്‍ കൊണ്ടുവരാത്തതും പോകുമ്പോള്‍ കൊ ണ്ടുപോകാത്തതുമായ എല്ലാ അനുഗ്രഹങ്ങളും അദ്ദിക്റിന്‍റെ മാര്‍ഗത്തില്‍ ഉപയോഗപ്പെ ടുത്തി നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് ഏഴാം ഘട്ടത്തിലേക്ക് സ്വര്‍ഗം പണി യലാണ് ജീവിതലക്ഷ്യം എന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കാത്ത, അദ്ദിക്റിനെ അവഗണി ച്ച് ജീവിക്കുന്ന ഫുജ്ജാറുകള്‍ പരലോകത്തുവെച്ച് വിലപിക്കുന്ന രംഗമാണ് മുന്നറിയിപ്പ് നല്‍കുന്നത്. 6: 94; 9: 67-68; 63: 9-10 വിശദീകരണം നോക്കുക.