خُذُوهُ فَغُلُّوهُ
നിങ്ങള്‍ അവനെ പിടിക്കൂ, അങ്ങനെ നിങ്ങള്‍ അവനെ ചങ്ങലയില്‍ ബന്ധിക്കൂ.
നരകത്തിന്‍റെ പാറാവുകാരായ മലക്കുകളോടാണ് അല്ലാഹു ഈ കല്‍പന നല്‍കുന്നത്. 76: 4 ല്‍, നിശ്ചയം നാഥന്‍ കാഫിറുകള്‍ക്ക് വളയങ്ങളും ചങ്ങലകളും കത്തിയാളു ന്ന നരകവും ഒരുക്കിവെച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. കഴുത്തില്‍ ചങ്ങലയിടുക പട്ടിയെ യാണ് എന്നതിനാല്‍ അദ്ദിക്റിനെ തള്ളിപ്പറയുന്ന കാഫിറുകളെ പട്ടിയുടെ രൂപത്തിലാണ് നരകത്തില്‍ കെട്ടിയിടുക. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകര ണമായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ അത് കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരും അ തിനെക്കുറിച്ച് ലോകരോട് പറയാന്‍ തയ്യാറാകാത്ത ഊമരുമായ ഫുജ്ജാറുകളായ കുഫ് ഫാറുകളെ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത, 1000 സമുദായങ്ങളില്‍ വെച്ച് ഏറ്റവും ദുഷിച്ച ജീവികള്‍ എന്നാണ് 8: 22, 55 സൂക്തങ്ങളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 7: 176; 34: 31 -33; 40: 69-75 വിശദീകരണം നോക്കുക.