( അൽ അഅ്റാഫ് ) 7 : 36

وَالَّذِينَ كَذَّبُوا بِآيَاتِنَا وَاسْتَكْبَرُوا عَنْهَا أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ

നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറയുന്നവരായവരും അതിനെത്തൊട്ട് അഹങ്കരിക്കുന്നവരുമുണ്ടല്ലോ, അക്കൂട്ടര്‍ നരകത്തിന്‍റെ സഹവാസികളാകുന്നു, അവര്‍ അതില്‍ നിത്യവാസികളുമാകുന്നു.

അദ്ദിക്റിനെ തള്ളിപ്പറയുന്നവര്‍ ഫാജിറുകളും എല്ലാം പഠിച്ച് തികഞ്ഞവരാണെന്ന് അഹങ്കരിക്കുന്നവര്‍ കപടവിശ്വാസികളുമാണ്. ഈ രണ്ട് കൂട്ടരും ഭ്രാന്തന്മാരാണെന്ന് 7: 40 ല്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം ഫുജ്ജാറുകള്‍ തന്നെയാണ് മനുഷ്യരില്‍ നിന്നുള്ള നരക ത്തിന്‍റെ വിറകുകള്‍. 2: 121; 4: 150-151; 6: 25-26 വിശദീകരണം നോക്കുക.