( അൽ അഅ്റാഫ് ) 7 : 99

أَفَأَمِنُوا مَكْرَ اللَّهِ ۚ فَلَا يَأْمَنُ مَكْرَ اللَّهِ إِلَّا الْقَوْمُ الْخَاسِرُونَ

അപ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ തന്ത്രത്തെക്കുറിച്ച് നിര്‍ഭയരാണോ? എന്നാ ല്‍ എല്ലാം നഷ്ടപ്പെട്ട ഒരു ജനതയല്ലാതെ അല്ലാഹുവിന്‍റെ തന്ത്രത്തെക്കുറിച്ച് നിര്‍ഭയരാവുകയില്ല.

14: 46 ല്‍, എല്ലാകാലത്തും അക്രമികളായ ജനത സത്യത്തിനെതിരായി തന്ത്രം മെ നഞ്ഞിരുന്നുവെന്നും അവരുടെ തന്ത്രം അല്ലാഹുവിന്‍റെ പക്കലാണെന്നും അവരുടെ തന്ത്രം കൊണ്ട് മലതന്നെ നീക്കാന്‍ സാധിച്ചാലും ശരി, സത്യത്തെ പരാജയപ്പെടുത്താന്‍ സാധിക്കുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. അഥവാ സത്യത്തിനെതിരായിട്ട് മനുഷ്യര്‍ എന്ത് തന്ത്രം പ്രയോഗിച്ചാലും അത് അവര്‍ക്കുതന്നെ എതിരായിട്ട് ഭവിക്കുന്നതാണ്. നഷ്ടപ്പെട്ട ഒരു ജനതയല്ലാതെ സത്യത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയില്ല. 3: 54; 6: 123-124; 35: 10 വിശദീകരണം നോക്കുക.