( അല്‍ മആരിജ് ) 70 : 39

كَلَّا ۖ إِنَّا خَلَقْنَاهُمْ مِمَّا يَعْلَمُونَ

അങ്ങനെയല്ല, നിശ്ചയം നാം അവരെ അവര്‍ക്ക് അറിയാവുന്ന ഒന്നില്‍ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്. 

അങ്ങനെയല്ല എന്ന് പറഞ്ഞാല്‍ ചുളുവില്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന കാഫിറുകളുടെ ആഗ്രഹം പൂവണിയുകയില്ല എന്നാണ്. അവരുടെ പ്രാര്‍ത്ഥനകള്‍ വഴി കേടല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് 13: 14; 40: 50 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആണിന്‍റെയും പെണ്ണിന്‍റെയും ബീജങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് മനുഷ്യര്‍ സൃഷ്ടിക്കപ്പെ ട്ടത് എന്നകാര്യം അവര്‍ക്ക് ശരിക്കുമറിയാം. എന്നാല്‍ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്ര വും ദൃഷ്ടിയുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അവര്‍ ആത്മാവിനെ തിരിച്ചറിയുകയോ സ്രഷ്ടാവിനെ കണ്ടെത്തുകയോ ഇല്ല. അങ്ങനെ ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരായി ജീവിക്കുകവഴി അവര്‍ സമ്പാദിച്ച നരകത്തിലേക്ക് അവര്‍ തള്ളപ്പെടുന്നതാണ്. 53: 60 -61; 56: 57-59; 69: 25-32 വിശദീകരണം നോക്കുക.