إِنَّا سَنُلْقِي عَلَيْكَ قَوْلًا ثَقِيلًا
നിശ്ചയം, നാം നിന്റെ മേല് ഒരു കനപ്പെട്ട വാക്ക് ഇട്ടുതരികതന്നെ ചെയ്യും.
ആദ്യഘട്ടങ്ങളില് അവതരിച്ചിട്ടുള്ള സൂക്തങ്ങള്ക്ക് ശേഷം കാഫിറുകളുടെയും ക പടവിശ്വാസികളുടെയും എതിര്പ്പും ശത്രുതയും വിളിച്ചുവരുത്തുന്ന വിധത്തിലുള്ള സൂ ക്തങ്ങളും പാലായനത്തിനും ജിഹാദിനും യുദ്ധത്തിനും കല്പന നല്കിക്കൊണ്ടുള്ള സൂക്തങ്ങളും അവതരിപ്പിക്കുന്നതിലേക്കാണ് സൂചന നല്കുന്നത്. ഭാരം വഹിക്കുന്ന ഒ രാളും മറ്റൊരാളുടെ ഭാരം വഹിക്കാത്ത, ഓരോരുത്തരുടേയും കേള്വി, കാഴ്ച, തൊലി, കൈകാലുകള് എന്നിവ അവര്ക്കെതിരെത്തന്നെ സാക്ഷ്യം വഹിക്കുന്ന, ഭൂമി അതിന്റെ റിക്കാര്ഡ് സമര്പ്പിക്കുന്ന, ഓരോരുത്തരുടേയും പിരടിയില് ബന്ധിച്ചിട്ടുള്ള കര്മ്മരേഖ തുറന്ന പുസ്തകമായി പുറത്തെടുത്ത് കൊടുത്ത് അവരവരെക്കൊണ്ട് വായിപ്പിച്ച് വിചാ രണ നടത്തുന്ന, 70: 4 ല് പറഞ്ഞ അമ്പതിനായിരം വര്ഷം ദൈര്ഘ്യമുള്ള ദിനത്തെക്കു റിച്ചും നബിമാരെയും വിശ്വാസികളെയും സാക്ഷികളായിക്കൊണ്ടുവരികയും സത്യമാ യ അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തി പ്രവര്ത്തനങ്ങള് തുലനം ചെയ്യുന്ന ദി നത്തെക്കുറിച്ചും മുന്നറിയിപ്പ് നല്കുന്ന സൂക്തങ്ങള് അവതരിപ്പിക്കുമെന്നും; അദ്ദിക്ര് വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത അക്രമികള് അന്നേദിനം 'പിശാച് അദ്ദിക്റില് നിന്ന് തടഞ്ഞുകൊണ്ടിരുന്ന മഹാവഞ്ചകന് തന്നെയായിരുന്നു' എന്ന് തിരിച്ചറിയുമെന്നും, മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളും അവരെ അന്ധമായി പിന്പറ്റുന്ന വഴിപിഴ ച്ച കാഫിറുകളും നാളെ നരകക്കുണ്ഠത്തില് വെച്ച് പരസ്പരം തര്ക്കിക്കുകയും പഴിചാ രുകയും ശപിക്കുകയും ചെയ്യുമെന്ന് താക്കീത് നല്കുന്ന 2: 165-167 ല് വിവരിച്ച സൂക്ത ങ്ങളും, അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ഇടയാളന്മാരും ശുപാര്ശക്കാരുമെന്ന് ഊഹി ച്ചുകൊണ്ട് മഹാത്മാക്കളെ വിളിച്ച് പ്രാര്ത്ഥിക്കുകയും അവര്ക്ക് നേര്ച്ചവഴിപാടുകള് അ ര്പ്പിക്കുകയും ചെയ്തുകൊണ്ടിരുന്നവര്ക്കെതിരെ അത്തരം മഹാത്മാക്കളും പ്രവാചക ന് തന്നെയും ഇവര് അദ്ദിക്റിനെ വിസ്മരിച്ച് ജീവിച്ചിരുന്ന ഒരു കെട്ട ജനതയായിരുന്നു എന്ന് അന്യായം ബോധിപ്പിക്കുമെന്ന് താക്കീത് നല്കുന്ന സൂക്തങ്ങളും മറ്റുമാണ് കനപ്പെട്ട വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. 1: 3; 39: 71-72; 57: 12-15 വിശദീകരണം നോക്കുക.