( അല്‍ മുസ്സമ്മില്‍ ) 73 : 4

أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا

-അല്ലെങ്കില്‍ അതില്‍ നിന്ന് അല്‍പം അധികരിച്ച്, ഈ വായനയെ നീ ക്രമപ്പെ ടുത്തേണ്ടവിധം ക്രമപ്പെടുത്തുകയും ചെയ്യുക. 

'അതില്‍ നിന്ന് അല്‍പം അധികരിച്ച്' എന്ന് പറഞ്ഞത് സൂക്തം 20 ല്‍ പറയുന്നത് പോലെ രാത്രിയുടെ മൂന്നില്‍ രണ്ട് ഭാഗം എഴുന്നേറ്റുനിന്ന് നമസ്കരിക്കുക എന്നാണ്. 'ഈ വായനയെ നീ ക്രമപ്പെടുത്തേണ്ടവിധം ക്രമപ്പെടുത്തുക' എന്നതുകൊണ്ട് ഉദ്ദേശി ക്കുന്നത് വ്യക്തവും സ്പഷ്ടവുമായ അദ്ദിക്റിന്‍റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവി തം ചിട്ടപ്പെടുത്തുക എന്നാണ്. പ്രവാചകന്‍റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഒരു ഗ്രന്ഥം ഉണ്ടായിരുന്നില്ല. അന്നത്തെ കാഫിറുകള്‍ എന്തുകൊണ്ട് ഈ വായന ഒറ്റ പ്രതിയായി ഇ വന് അവതരിപ്പിക്കുന്നില്ല എന്ന ആരോപണം ഉന്നയിച്ചതിന് മറുപടിയായിക്കൊണ്ട്, നാഥ ന്‍ അപ്രകാരം ഘട്ടം ഘട്ടമായി ഈ വായന അവതരിപ്പിക്കുന്നത് നിന്‍റെ മനസ്സിനെ ഉറപ്പി ച്ച് നിര്‍ത്താന്‍ വേണ്ടിയും നാം അതിനനുസരിച്ച് നിന്‍റെ ജീവിതം ക്രമപ്പെടുത്തുന്നതിന് വേണ്ടിയുമാണ് എന്ന് 25: 32 ല്‍ പറഞ്ഞിട്ടുണ്ട്. 3: 7-10 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങി യ ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ല്‍ പ റഞ്ഞിട്ടുണ്ട്. ആയിരത്തില്‍ ഒന്നായ വിശ്വാസി നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപ യോഗപ്പെടുത്തി തന്‍റെ പട്ടിക സിജ്ജീനില്‍ നിന്ന് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇ ല്ലിയ്യീനിലേക്ക് മാറ്റുന്നതാണ്. 'വിധി തിരുത്തപ്പെടുകയില്ല, ആത്മാവുകൊണ്ടുള്ള പ്രാര്‍ ത്ഥന കൊണ്ടല്ലാതെ' എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെڈപ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടാനും കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും രണ്ട് ഉപാധികള്‍ 2: 186 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളും അനുയായികളുമടങ്ങിയ കാഫിറുകളുടെ പ്രാര്‍ത്ഥന വഴികേടല്ലാതെ വര്‍ ധിപ്പിക്കുകയില്ല എന്ന് 13: 14 ലും 40: 50 ലും കുഫ്ഫാറുകളായ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. അവര്‍ വായിച്ച സൂക്തങ്ങള്‍ അവര്‍ക്കെതിരെ വാദിച്ച്, സാക്ഷിനിന്ന് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 7: 8-9; 18: 103-106; 36: 12; 68: 4 വിശ ദീകരണം നോക്കുക.