( മുദ്ദസ്സിര്‍ ) 74 : 39

إِلَّا أَصْحَابَ الْيَمِينِ

-വലതുപക്ഷക്കാര്‍ ഒഴികെ. 

ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിച്ചുകൊണ്ട് പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്ന വിശ്വാസികളാണ് വലതുപ ക്ഷക്കാര്‍. അവര്‍ക്ക് അവര്‍ സമ്പാദിച്ച നന്മകള്‍ക്ക് പുറമെ 4: 85; 17: 44; 24: 41 സൂക്തങ്ങ ളുടെ ആശയം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച് പ്രപഞ്ചത്തിലുള്ള മുഴുവന്‍ ജീവജാലങ്ങളുടെയും കീര്‍ത്തനങ്ങളുടെ പുണ്യത്തിന്‍റെ ഒരു വിഹിതം നേടി വിചാരണയില്ലാതെത്തന്നെ സ്വര്‍ഗ ത്തില്‍ പ്രവേശിക്കുന്നവരായി മാറാം. 4: 85; 36: 12; 61: 10-14 വിശദീകരണം നോക്കുക.