( ഖിയാമഃ ) 75 : 10
يَقُولُ الْإِنْسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ
അന്നേദിനം മനുഷ്യന്‍ ചോദിച്ചുകൊണ്ടിരിക്കുന്നതാണ്: എങ്ങോട്ടാണ് വിര ണ്ടോടുക എന്ന്.
74: 49-51 ല്‍ വിവരിച്ച പ്രകാരം സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടു കഴുതകളെപ്പോലെ ഇന്ന് അദ്ദിക്റില്‍ നിന്ന് വിരണ്ടോടിക്കൊണ്ടിരിക്കുന്ന ഭ്രാന്തന്മാരാ യ കെട്ടജനത തന്നെയാണ് 'എവിടേക്കാണ് വിരണ്ടോടി രക്ഷപ്പെടുക' എന്ന ചോദ്യം ചോദിക്കുന്ന വിധത്തില്‍ വെപ്രാളം കാണിക്കുക. നിങ്ങള്‍ അദ്ദിക്ര്‍ വിവരിക്കുന്ന സദസ്സിലേക്ക് വിരണ്ടോടിപ്പോവുക, നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് ത്രികാലജ്ഞാനിയായ അ ല്ലാഹുവില്‍ നിന്നുള്ള ഒരു മുന്നറിയിപ്പുകാരന്‍ തന്നെയാണ് എന്ന് 51: 50 ല്‍ വായിച്ച ഫു ജ്ജാറുകളായ ഭ്രാന്തന്മാരാണ് അവര്‍. 9: 28, 80-82; 70: 11-12 വിശദീകരണം നോക്കുക.