( അന്നബഅ് ) 78 : 28
وَكَذَّبُوا بِآيَاتِنَا كِذَّابًا
അവര്‍ നമ്മുടെ സൂക്തങ്ങളെ അടിക്കടി കളവാക്കി തള്ളിപ്പറയുന്നവരുമായി രുന്നു.
ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ 56: 82 ല്‍ പറഞ്ഞതുപോലെ അദ്ദിക്റിനെ കളവാക്കി തള്ളിപ്പറയുക എന്നത് അവരുടെ ഭക്ഷണമാക്കി യിരിക്കുകയാണ്. അവരിലെ അ നുയായികള്‍ പ്രവാചകനായ മുഹമ്മദിനെ ഒഴിവാക്കി നരകത്തിലേക്ക് വിളിച്ചുകൊണ്ടി രിക്കുന്ന അവരിലെ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളെ നേതാക്കളായി സ്വീകരിച്ച് അവരെ അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുകയാണ്. നേതാക്കളാകട്ടെ അല്ലാഹുവില്‍ നിന്നുള്ള പ്രമാണവും തെളിവുമായ ഗ്രന്ഥം ഒഴിവാക്കിക്കൊണ്ട് കള്ളവാദികള്‍ രചിച്ച ഫുജ്ജാര്‍ കിതാബുകളാണ് മാര്‍ഗദര്‍ശക ഗ്രന്ഥമായി സ്വീകരിച്ചിരിക്കുന്നത്. 9: 67-68; 48: 29; 66: 9 വിശദീകരണം നോക്കുക.