( അന്നാസിആത്ത് ) 79 : 14
فَإِذَا هُمْ بِالسَّاهِرَةِ
അപ്പോള് അതാ അവര് ഭൂമിക്ക് വെളിയില് കൊണ്ടുവരപ്പെടുകയായി.
'സ്വൂര്' എന്ന കാഹളത്തില് രണ്ടാമത് ഊതപ്പെട്ടുകഴിഞ്ഞാല് ഭൂമിക്കടിയിലുള്ള മ നുഷ്യരെല്ലാം എഴുന്നേറ്റ് പരസ്പരം നോക്കുന്നതാണ് എന്ന് 39: 68 ലും; ഭൂമി നീട്ടിപ്പര ത്തപ്പെടുകയും അതിലുള്ളതെല്ലാം പുറത്തേക്കെറിയപ്പെട്ട് അത് കാലിയായിത്തീരുകയും ചെയ്യുമെന്ന് 84: 3-4 ലും പറഞ്ഞിട്ടുണ്ട്. ഭൂമിക്കുള്ളിലുള്ളവരെയെല്ലാം അന്തരീക്ഷത്തി ലെന്നോണം നിര്ത്തിയ ശേഷമാണ് ഭൂമിയെ ഒറ്റ മാര്ബിള് പോലെ നീട്ടിപ്പരത്തുന്നത്. അതിനുവേണ്ടി എല്ലാവരെയും ഭൂമിക്ക് വെളിയില് കൊണ്ടുവരപ്പെടുന്ന അവസ്ഥയാണ് സൂക്തത്തില് പരാമര്ശിക്കുന്നത്. 'സ്വൂര്' എന്ന കാഹളത്തില് മൂന്നാമത് ഊതപ്പെട്ടുകഴി ഞ്ഞാല് അവരെല്ലാം നാഥന്റെ മുമ്പില് ഹാജരാക്കപ്പെടുന്നതുമാണ്. 20: 105-107; 36: 51-53; 50: 44 വിശദീകരണം നോക്കുക.