( അല്‍ ബഖറ ) 2 : 157

أُولَٰئِكَ عَلَيْهِمْ صَلَوَاتٌ مِنْ رَبِّهِمْ وَرَحْمَةٌ ۖ وَأُولَٰئِكَ هُمُ الْمُهْتَدُونَ

അക്കൂട്ടരുടെമേല്‍ തന്നെയാണ് തങ്ങളുടെ നാഥനില്‍ നിന്നുള്ള അനുഗ്രഹങ്ങളും കാരുണ്യവുമുള്ളത്, അക്കൂട്ടര്‍ മാത്രമാണ് സന്മാര്‍ഗം പ്രാപിച്ചവരും.

നാം മനുഷ്യനെ (ശരീരം) ആണിന്‍റെയും പെണ്ണിന്‍റെയും മിശ്രിതമായ ബീജത്തില്‍ നിന്നാ ണ് സൃഷ്ടിച്ചിട്ടുള്ളത്, നമുക്ക് അവനെ പരീക്ഷിക്കുന്നതിനുവേണ്ടി എന്ന് 76: 2 ല്‍ പറഞ്ഞിട്ടുണ്ട്. 5: 48; 6: 165 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തില്‍ സൃഷ്ടിക്കപ്പെട്ട് നാഥനുമായി ഉടമ്പടി ചെയ്ത മനുഷ്യനെ ഭൂമിയില്‍ നിയോഗിച്ചതിന്‍റെ ലക്ഷ്യം ഓരോ രുത്തര്‍ക്കും നല്‍കപ്പെട്ട അനുഗ്രഹങ്ങള്‍ കൊണ്ട് പരീക്ഷിക്കുക എന്നതാണ്. 21: 35 ല്‍, എല്ലാ ഓരോ ആത്മാവും മരണം രുചിക്കുകതന്നെ ചെയ്യും, തിന്മകൊണ്ടും നന്മകൊണ്ടും നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യും, നമ്മിലേക്കുതന്നെയാണ് നിങ്ങ ള്‍ മടക്കപ്പെടുന്നതും എന്ന് പറഞ്ഞിട്ടുണ്ട്. 29: 2-3 ല്‍, ജനങ്ങള്‍ കണക്കുകൂട്ടുന്നുവോ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുക വഴി അവര്‍ പരീക്ഷിക്കപ്പെടാതെ വെറുതെയ ങ്ങ് വിട്ടയക്കപ്പെടുമെന്ന്. നിശ്ചയം, അവര്‍ക്ക് മുമ്പുണ്ടായിരുന്നവരെയും നാം പരീക്ഷണ ത്തിന് വിധേയരാക്കിയിട്ടുണ്ട്, അങ്ങനെ അവരില്‍ സത്യസന്ധന്മാര്‍ ആരാണെന്നും കളവ് പറയുന്നവര്‍ ആരാണെന്നും അല്ലാഹു അറിയുകതന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച വര്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101-102; 4: 174-175 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 43: 36-39 ല്‍ വിവരിച്ച പ്രകാരം തന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കിയാല്‍ മാത്രമേ സ്വര്‍ഗത്തില്‍ പ്ര വേശിക്കുകയുള്ളൂ. എല്ലാ ജീവികളുടെയും ആത്മാവും ജീവനുമടങ്ങിയ റൂഹ് പ്രപഞ്ചനാഥ നില്‍ നിന്നുള്ളതായതിനാല്‍ എല്ലാ ജീവികളുടെയും നിയന്ത്രണം നാഥന്‍റെ കൈകളില്‍ തന്നെയാണുള്ളത് എന്ന ഉത്തമബോധ്യമുള്ളവനാണ് വിശ്വാസി. അതുകൊണ്ടുതന്നെ വിശ്വാസി 5: 48 ല്‍ വിവരിച്ച പ്രകാരം എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും നരക ക്കുണ്ഠത്തെത്തൊട്ടും രോഗങ്ങളെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനു മായി അദ്ദിക്റിനെ സ്വയം ഉപയോഗപ്പെടുത്തുകയും ആത്മാവിനെയും നാഥനെയും ജീ വിതലക്ഷ്യത്തെയും തിരിച്ചറിഞ്ഞുകൊണ്ട് മാനവിക ഐക്യം രൂപപ്പെടുത്തുക എന്ന ല ക്ഷ്യം വെച്ച് അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുക്കുകയും, ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യം വെച്ച് ജൈവകൃഷി ചെയ്യുക, മരങ്ങ ള്‍ വെച്ചുപിടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുന്നതാണ്. 47: 7 ല്‍ പറഞ്ഞ പ്രകാരം അങ്ങനെ നാഥനെ സഹായിക്കുമ്പോള്‍ നാഥന്‍ വിശ്വാസിയെ തി രിച്ചും സഹായിക്കുന്നതാണ്. 2: 186; 3: 185-186; 6: 43-44 വിശദീകരണം നോക്കുക.