( മുത്വഫ്ഫിഫീന്‍ ) 83 : 14

كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِمْ مَا كَانُوا يَكْسِبُونَ

അല്ല, അങ്ങനെയല്ല, അവര്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് അവരുടെ ഹൃദയങ്ങളില്‍ കറ വീണിരിക്കുകയാണ്.

അഹംഭാവം, അഹങ്കാരം തുടങ്ങിയ മനസ്സിലെ കറകള്‍ അല്ലെങ്കില്‍ തുരുമ്പുകള്‍ എല്ലാം തന്നെ പ്രകാശമായ അദ്ദിക്ര്‍ കൊണ്ട് കരിച്ചുകളഞ്ഞ് ആത്മാവിനെ ശുദ്ധീകരി ച്ച, അദ്ദിക്റിനെ ടിക്കറ്റായി പരിഗണിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസിക്ക് മാത്രമേ വന്ന സ്ഥലത്തേക്ക് തിരിച്ചുപോകാന്‍ സാധിക്കുകയുള്ളൂ. അറബി ഖുര്‍ആന്‍ വായിക്കു ന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നരകക്കുണ്ഠത്തി ന്‍റെ 7 വാതിലുകളിലൊന്നിലേക്ക് നിജപ്പെടുത്തി വെച്ചിരിക്കുന്നു എന്ന് 15: 44 ല്‍ പറ ഞ്ഞിട്ടുണ്ട്. 9: 80-82; 57: 15-16; 74: 31; 76: 29 വിശദീകരണം നോക്കുക.