( മുത്വഫ്ഫിഫീന്‍ ) 83 : 19

وَمَا أَدْرَاكَ مَا عِلِّيُّونَ

നിനക്ക് എന്തറിയാം, 'ഇല്ലിയ്യൂന്‍' എന്തൊന്നാണെന്ന്.

അത്യുന്നതമായ സ്വര്‍ഗത്തിലുള്ള വിശ്വാസികളുടെ പട്ടികയാണ് 'ഇല്ലിയ്യീന്‍'. ഏ റ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിന്‍റെ പ്രകാശത്തില്‍ ഇവിടെ ചരിക്കുന്ന വിശ്വാസികളുടെ ആത്മാവ് അവരുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയി ല്‍ രേഖപ്പെടുത്തുന്നതാണ്. ഇവിടെ അവര്‍ 17: 13-14 ല്‍ വിവരിച്ച തങ്ങളുടെ കര്‍മരേഖയില്‍ ഗ്രന്ഥത്തിന്‍റെ തെളിവിലുള്ള ജീവിതരീതിയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുക. അങ്ങനെ അവര്‍ 3: 79 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥത്താല്‍ പഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുപോലെയും പിന്‍ഗാമികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെയും ഇവിടെ നാഥ ന്‍റെ പ്രൗഢരായ പ്രതിനിധികളായി നിലകൊള്ളുന്നതാണ്. വിചാരണയില്ലാതെ സ്വര്‍ഗത്തി ലേക്ക് മുന്‍കടക്കുന്ന സാബിഖീങ്ങള്‍ക്ക് 7 ആകാശങ്ങളുടെയും വാതിലുകള്‍ തുറക്കപ്പെ ട്ട് വെച്ചിരിക്കുകയാണെന്ന് 56: 10-26 ല്‍ വിവരിച്ചിട്ടുണ്ട്. 17: 1; 38: 49-50; 74: 54-56; 81: 13 വി ശദീകരണം നോക്കുക.