( മുത്വഫ്ഫിഫീന്‍ ) 83 : 20
كِتَابٌ مَرْقُومٌ
തയ്യാറാക്കി വെക്കപ്പെട്ട ഒരു പട്ടികയാകുന്നു അത്.
വിശ്വാസികള്‍ അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ള ജീവിതം നയിക്കുന്നവരായതിനാല്‍ അവരുടെ പിരടികളിലുള്ള കര്‍മ്മരേഖയില്‍ അദ്ദിക്ര്‍ അനുകൂലമായി സാക്ഷ്യം വഹിക്കുക യും വാദിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കൊത്തിവെക്കുന്നത്. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന അവര്‍ നരകക്കുണ്ഠത്തിലേക്കുള്ള സി ജ്ജീന്‍ പട്ടികയില്‍ നിന്ന് അവരുടെ വിധി സ്വര്‍ഗത്തിലുള്ള 'ഇല്ലിയ്യീ'നിലേക്ക് മാറ്റുകയാ ണ് ചെയ്യുന്നത്. 4: 118 ല്‍ വിവരിച്ച പ്രകാരം ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആയിരത്തില്‍ ഒരുവന് മാത്രമേ നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് തന്‍റെ വിധി സി ജ്ജീനില്‍ നിന്ന് ഇല്ലിയ്യീനിലേക്ക് മാറ്റാന്‍ സാധിക്കുകയുള്ളൂ. 3: 193; 16: 89; 22: 77-78 വി ശദീകരണം നോക്കുക.