( മുത്വഫ്ഫിഫീന്‍ ) 83 : 33
وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ
അവര്‍ അവരുടെമേല്‍ സൂക്ഷിപ്പുകാരായി അയക്കപ്പെട്ടിട്ടൊന്നുമില്ല.
ആരെയും ആരുടെയും സൂക്ഷിപ്പുകാരായി നിയോഗിച്ചിട്ടില്ല എന്നിരിക്കെ പരലോ കത്തെ വെടിഞ്ഞുകൊണ്ട് ഭൗതിക ജീവിതത്തിന് പ്രാധാന്യം കൊടുത്ത് ജീവിക്കുന്ന, 7: 175-176 ല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത പട്ടിയോട് ഉപമിക്കപ്പെട്ട, 98: 6 ല്‍ പറഞ്ഞ കരയിലെ ഇത്തരം ദുഷ്ടജീവികളെ വിശ്വാസിയായ അല്ലാഹുവിന്റെ പ്രതിനി ധികളായി ജീവിക്കുന്ന വിശ്വാസികളുടെ കാര്യം നോക്കാന്‍ അല്ലാഹു ഏല്പിച്ചിട്ടില്ല. 10: 99-100; 39: 32, 41; 76: 3-4 വിശദീകരണം നോക്കുക.