( ബുറൂജ് ) 85 : 18

فِرْعَوْنَ وَثَمُودَ

-ഫിര്‍ഔനിന്‍റെയും സമൂദിന്‍റെയും.

അല്ലാഹുവിന്‍റെ സന്ദേശം എത്തിച്ചുകൊടുക്കാന്‍ നിയോഗിക്കപ്പെട്ട മൂസാ നബിയെ വധിക്കാന്‍ ഫിര്‍ഔന്‍ തുനിയുകയുണ്ടായി. എന്നാല്‍ 10: 90-92 ല്‍ പറഞ്ഞ പ്രകാരം അ വനെയും അവന്‍റെ പട്ടാളത്തെയും അല്ലാഹു ചെങ്കടലില്‍ മുക്കിക്കൊല്ലുകയാണുണ്ടായത്. 

27: 48-50 ല്‍ വിവരിച്ച പ്രകാരം സമൂദ് ജനതയിലേക്ക് പ്രവാചകനായി നിയോഗി ക്കപ്പെട്ട സ്വാലിഹ് നബിയേയും കുടുംബത്തെയും രാത്രിക്കുരാത്രി വധിച്ചുകളയാന്‍ അവര്‍ ഗൂഢതന്ത്രം പ്രയോഗിച്ചപ്പോള്‍ പ്രഭാതം പൊട്ടിവിടരുന്നതിനുമുമ്പ് ആ ജനതയെ അ ല്ലാഹു ഒന്നടങ്കം നശിപ്പിച്ചുകളഞ്ഞു. 10: 103; 30: 47; 40: 25-27 വിശദീകരണം നോക്കുക.