( മുഅ്മിന്‍ ) 40 : 25

فَلَمَّا جَاءَهُمْ بِالْحَقِّ مِنْ عِنْدِنَا قَالُوا اقْتُلُوا أَبْنَاءَ الَّذِينَ آمَنُوا مَعَهُ وَاسْتَحْيُوا نِسَاءَهُمْ ۚ وَمَا كَيْدُ الْكَافِرِينَ إِلَّا فِي ضَلَالٍ

അങ്ങനെ നമ്മുടെ പക്കല്‍ നിന്നുള്ള സത്യവും കൊണ്ട് അവന്‍ അവരില്‍ വ ന്നപ്പോള്‍ അവര്‍ പറഞ്ഞു: അവനോടൊപ്പമുള്ള വിശ്വാസികളായവരുടെ ആ ണ്‍സന്താനങ്ങളെ നിങ്ങള്‍ കൊന്നുകളയുക, അവരുടെ സ്ത്രീകളെ നിങ്ങള്‍ ജീവിക്കാന്‍ വിടുകയും ചെയ്യുക, കാഫിറുകളുടെ കുതന്ത്രം വഴികേടിലല്ലാ തെയല്ല.

സത്യത്തെ നശിപ്പിക്കുന്നതിനുള്ള തന്ത്രമെന്ന നിലയില്‍ ഇസ്റാഈല്‍ സന്തതി കളിലെ ആണ്‍മക്കളെയെല്ലാം വധിക്കാനും സ്ത്രീകളെ ജീവിക്കാന്‍ വിടാനും ഫിര്‍ഔ നും അവന്‍റെ മന്ത്രിയായ ഹാമാനും ധനാഢ്യനായ ഖാറൂനും ചേര്‍ന്ന് തീരുമാനിക്കുക യുണ്ടായി. എന്നാല്‍ അതുകൊണ്ട് സത്യത്തെ പരാജയപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചില്ല. അല്ലാഹു ഫിര്‍ഔനിനെയും ഹാമാനിനെയും അവരുടെ പട്ടാളത്തെയും കടലില്‍ മു ക്കിക്കൊല്ലുകയും ഖാറൂനിനെ ഭൂമിയില്‍ ആഴ്ത്തിക്കളയുകയുമാണ് ചെയ്തത്. അങ്ങ നെ എക്കാലത്തുമുള്ള കാഫിറുകളായ കപടവിശ്വാസികള്‍ സത്യമായ അദ്ദിക്റിനെതിരാ യി നടത്തുന്ന കുതന്ത്രങ്ങള്‍ നിഷ്ഫലമായിരിക്കുമെന്ന് ലോകരെ പഠിപ്പിക്കുകയുണ്ടായി. 13: 14; 40: 50 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത് കാഫിറുകളുടെ പ്രാര്‍ത്ഥന വഴികേ ടല്ലാതെ അല്ല എന്ന് പറഞ്ഞുകൊണ്ടാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍. ലക്ഷ്യബോധമില്ലാതെ ഇവിടെ ജീ വിച്ചതിന് പിഴയായി നരകഗര്‍ത്തമാണ് അവര്‍ക്ക് ഒരുക്കിവെച്ചിട്ടുള്ളത് എന്ന് 9: 67-68; 15: 44; 25: 33-34, 65-66; 48: 6; 98: 6 എന്നീ സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. 7: 127; 29: 40; 35: 43 വിശദീകരണം നോക്കുക.