( ഫജ്ര്‍ ) 89 : 20
وَتُحِبُّونَ الْمَالَ حُبًّا جَمًّا
സമ്പത്ത് ഒരുമിച്ചുകൂട്ടാന്‍ നിങ്ങള്‍ അതിയായി ആഗ്രഹിക്കുന്നവരുമാകുന്നു.
വന്നപ്പോള്‍ കൊണ്ടുവരാത്തതും പോകുമ്പോള്‍ കൊണ്ടുപോകാത്തതുമായ എല്ലാ അനുഗ്രഹങ്ങളും അദ്ദിക്റിന്റെ വെളിച്ചത്തില്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗം ഇവിടെ പണിയലാണ് ജീവിതലക്ഷ്യമെന്ന് മനസ്സിലാക്കാത്തവരാണ് ത്രികാലജ്ഞാനമായ അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന 25: 18 ല്‍ പറഞ്ഞ കെട്ടജനത. അവര്‍ തന്നെയാണ് ലോകത്തെല്ലായിടത്തും സമ്പത്ത് കുമിഞ്ഞുകൂട്ടാനുള്ള ത്വരയില്‍ പൈശാചികമായ ഏത് പ്രവര്‍ത്തനത്തിലും മുന്‍പന്തിയിലുള്ളത്. 2: 168-169; 9: 84-85; 57: 20 വിശദീകരണം നോക്കുക.