( ഫജ്ര്‍ ) 89 : 24

يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي

അവന്‍ പറയും: ഓ എന്‍റെ കഷ്ടം, ഞാന്‍ എന്‍റെ ജീവിതത്തിന് വേണ്ടി മുന്‍ കൂട്ടി സമ്പാദിച്ച് വെച്ചിരുന്നുവെങ്കില്‍!

ഏഴാം ഘട്ടത്തിലുള്ള ശാശ്വത ജീവിതത്തിന് വേണ്ടി നാലാം ഘട്ടത്തിലുള്ള ഐഹിക ജീവിതം അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ കൃഷിയിടമായി ഉപയോഗപ്പെടുത്തേണ്ടതായിരുന്നു എന്ന് അന്ന് ഫുജ്ജാറുകള്‍ക്ക് ബോധ്യം വരും. ഓ! ഞാന്‍ എന്‍റെ ജീവിതം വെറുതെ പാഴാക്കിക്കളഞ്ഞുവല്ലോ എന്ന് അവര്‍ വിലപിക്കുകയും ചെയ്യുന്നതാണ്. 47: 8-9; 59: 18- 19; 62: 5-8; 78: 40 വിശദീകരണം നോക്കുക.