( അത്തൗബ ) 9 : 13

أَلَا تُقَاتِلُونَ قَوْمًا نَكَثُوا أَيْمَانَهُمْ وَهَمُّوا بِإِخْرَاجِ الرَّسُولِ وَهُمْ بَدَءُوكُمْ أَوَّلَ مَرَّةٍ ۚ أَتَخْشَوْنَهُمْ ۚ فَاللَّهُ أَحَقُّ أَنْ تَخْشَوْهُ إِنْ كُنْتُمْ مُؤْمِنِينَ

തങ്ങളുടെ പ്രതിജ്ഞകള്‍ ലംഘിച്ചുകൊണ്ടിരിക്കുകയും പ്രവാചകനെ നാട്ടില്‍ നിന്ന് പുറത്താക്കാന്‍ ഉദ്യമിക്കുകയും ചെയ്ത ഒരു ജനത്തോട് നിങ്ങള്‍ യുദ്ധം ചെയ്യാതിരിക്കുകയോ? അക്രമം ആദ്യം തുടങ്ങിയത് അവര്‍ തന്നെയായിരുന്നി ട്ടും, നിങ്ങള്‍ അവരെ ഭയപ്പെടുകയാണോ? അപ്പോള്‍ നിങ്ങള്‍ക്ക് ഭയപ്പെടാന്‍ ഏറ്റവും അര്‍ഹന്‍ അല്ലാഹു മാത്രമാകുന്നു, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍.

വിശ്വാസികള്‍ നാഥനുവേണ്ടി മാത്രം ജീവിക്കുന്നവരാണ്. അതുകൊണ്ട് 8: 17-18 ല്‍ വിവരിച്ച പ്രകാരം കാഫിറുകളും ആക്രമികളുമായ കപടവിശ്വാസികളോടും അനുയായികളോടും കുടുംബ ബന്ധമോ രക്തബന്ധമോ പരിഗണിക്കാതെ യുദ്ധം ചെയ്യണമെ ന്നാണ് കല്‍പിക്കുന്നത്.

ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ യുദ്ധമോ വധമോ ഇല്ല. അറബി ഖുര്‍ആന്‍ വായിക്കുന്ന അക്രമികളായ ഫുജ്ജാറുകള്‍ ഇന്ന് 'ഖിബ്ല' അംഗീകരിക്കാതെ നോമ്പ്, പെരുന്നാള്‍ തുടങ്ങിയവ ആചരിക്കുന്നത് വിവിധ പ്രദേശ ങ്ങളിലെ ചന്ദ്രദര്‍ശനത്തെ അടിസ്ഥാനപ്പെടുത്തി വിവിധ ദിനങ്ങളിലായാണ്. അതിനാല്‍ ഒറ്റപ്പെട്ട വിശ്വാസി യഥാര്‍ത്ഥ മുശ്രിക്കുകളായ അവരെ അനുസരിക്കുകയോ ഭയപ്പെടു കയോ ചെയ്യാതെ അവരോട് അധികരിച്ച ജിഹാദ് ചെയ്യേണ്ടതാണ് എന്ന് 2: 149-150 ല്‍ വിവരിച്ചിട്ടുണ്ട്. 5: 54-56; 8: 30, 46-48 വിശദീകരണം നോക്കുക.