അപ്പോള്‍ നിങ്ങള്‍ ഭൂമിയില്‍ നാലുമാസം സ്വൈരമായി സഞ്ചരിച്ചുകൊള്ളുക, നിങ്ങള്‍ അറിഞ്ഞിരിക്കുകയും ചെയ്യുക, നിശ്ചയം നിങ്ങള്‍ അല്ലാഹുവിനെ പരാജയപ്പെടുത്തുന്നവരൊന്നുമല്ല, നിശ്ചയം അല്ലാഹു കാഫിറുകളെ നിന്ദ്യരാക്കുന്നതുമാകുന്നു.
ഏതെങ്കിലും ഒരു ജനത നിങ്ങളോട് കരാര്‍ ലംഘനവും രാജ്യദ്രോഹവും കാണിക്കുന്നു എന്ന് വ്യക്തമായാല്‍ അവരുമായുള്ള കരാര്‍ പരസ്യമായി റദ്ദാക്കേണ്ടതാണെന്നും നിങ്ങളുമായി ഞങ്ങള്‍ക്ക് യാതൊരു കരാറുമില്ലെന്ന് തുറന്ന് പ്രഖ്യാപിക്കേണ്ടതാണെന്നും 8: 58 ല്‍ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പരസ്യപ്രഖ്യാപനം കൂടാതെ സന്ധിയിലിരിക്കുന്ന ഒരു ജനതക്കെതിരെ യുദ്ധനടപടികള്‍ ആരംഭിക്കുന്നത് വഞ്ചനാപരമാണ്. ഈ ധാര്‍മ്മിക പെരുമാറ്റച്ചട്ടമനുസരിച്ച് കരാര്‍ നിലവിലിരിക്കെ ഇസ്ലാമിനെതിരില്‍ നിരന്തരം ഗൂഢാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയും സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ കരാര്‍ വ്യവസ്ഥ വലിച്ചെറിഞ്ഞ് ഇസ്ലാമിന്‍റെ ശത്രുക്കളായി മാറിയ മദീനയിലെ ജൂതരുമായി കൈകോര്‍ക്കുകയും ചെയ്തിരുന്ന മുശ്രിക്ക് ഗോത്രങ്ങളുമായി ഉണ്ടായിരുന്ന ഉടമ്പടി ദുര്‍ബലപ്പെടുത്തിക്കൊണ്ടാണ് ഈ പൊതുവിളംബരം നല്‍കപ്പെട്ടിരിക്കുന്നത്. ഹിജ്റ 9-ാം വര്‍ഷം ദുല്‍ഹജ്ജ് 10-ാം തിയ്യതിയാണ് ഈ പ്രഖ്യാപനമുണ്ടായത്. അന്ന് മുതല്‍ ഹിജ്റ 10-ാം വര്‍ഷം റബീഉല്‍ ആഖിര്‍ 10 വരെ നാലുമാസം, തങ്ങളുടെ നിലപാടുകള്‍ തിരുത്തുന്നതിനായി അവര്‍ക്ക് അവധി നല്‍കപ്പെട്ടു.
പ്രവാചകന്‍റെ കാലത്ത് നാഥന്‍റെ വേദം ഒരു ഗ്രന്ഥമായി ക്രോഡീകരിച്ചിരുന്നില്ല. എന്നാല്‍ അതിലെ സൂക്തങ്ങള്‍ മക്കാമുശ്രിക്കുകളുടെ ഭാഷയിലാണ് അവതരിച്ചിട്ടുള്ളത്. എഴുത്തും വായനയുമറിയാമായിരുന്ന അവര്‍ അതിനെ എതിര്‍ത്തതുകൊണ്ടാണ് സത്യനിഷേധികളായ കാഫിറുകളായി മാറിയത്. 2: 85; 4: 91; 6: 25-26 വിശദീകരണം നോക്കുക.