(അത്തൗബ) 9 : 3
وَأَذَانٌ مِنَ اللَّهِ وَرَسُولِهِ إِلَى النَّاسِ يَوْمَ الْحَجِّ الْأَكْبَرِ أَنَّ اللَّهَ بَرِيءٌ مِنَ الْمُشْرِكِينَ ۙ وَرَسُولُهُ ۚ فَإِنْ تُبْتُمْ فَهُوَ خَيْرٌ لَكُمْ ۖ وَإِنْ تَوَلَّيْتُمْ فَاعْلَمُوا أَنَّكُمْ غَيْرُ مُعْجِزِي اللَّهِ ۗ وَبَشِّرِ الَّذِينَ كَفَرُوا بِعَذَابٍ أَلِيمٍ

അല്ലാഹുവില്‍ നിന്നും അവന്‍റെ പ്രവാചകനില്‍ നിന്നും എല്ലാ മനുഷ്യര്‍ക്കുമായി വലിയ ഹജ്ജ് ദിനത്തിലുള്ള പൊതു വിളംബരമാണിത്, നിശ്ചയം അല്ലാ ഹുവും അവന്‍റെ പ്രവാചകനും മുശ്രിക്കുകളില്‍ നിന്നുള്ളവരോടുള്ള ബാധ്യതകളില്‍ നിന്ന് മുക്തനായിരിക്കുന്നു, ഇനി നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെ ങ്കില്‍ അപ്പോള്‍ അതുതന്നെയാണ് നിങ്ങള്‍ക്ക് ഉത്തമം, നിങ്ങള്‍ പിന്തിരിയുന്നവരാണെങ്കിലോ അപ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കുക, നിശ്ചയം നിങ്ങള്‍ അല്ലാഹുവിനെ പരാജയപ്പെടുത്തുന്നവരൊന്നുമല്ല, കാഫിറുകളായവര്‍ക്ക് വേദനാജനകമായ ശിക്ഷകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.

വിടവാങ്ങല്‍ ഹജ്ജിലെ (ഹജ്ജത്തുല്‍ വിദാഅ്) പ്രസംഗമധ്യേ സദസ്യരോട് പ്രവാചകന്‍ ഇത് ഏത് ദിവസമെന്ന് ചോദിച്ചപ്പോള്‍ 'വലിയ ഹജ്ജുദിനം' എന്ന് അവര്‍ മറുപടി പറഞ്ഞു. അറബികള്‍ ഉംറക്ക് 'ചെറിയ ഹജ്ജ്' (ഹജ്ജുല്‍ അസ്ഗര്‍) എന്നും ദുല്‍ ഹജ്ജ് നാളുകളിലെ നിശ്ചിത തിയ്യതികളില്‍ നിര്‍വ്വഹിക്കപ്പെടുന്ന ഹജ്ജിന് 'വലിയ ഹജ്ജ് (ഹജ്ജുല്‍ അക്ബര്‍)' എന്നും പറയാറുണ്ട്. ഹജ്ജത്തുല്‍ വിദാഇലെ അറഫാദിനം വെള്ളിയാഴ്ചയായിരുന്നതിനാല്‍ അറഫാദിനം വെള്ളിയാഴ്ച വരുന്നതിനും ഹജ്ജുല്‍ അക്ബര്‍ എന്ന് പറയാറുണ്ട്. ഹജ്ജ് എന്നാല്‍ അറഫയാണെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍ 'വലിയ ഹജ്ജ് ദിനം' എന്നതുകൊണ്ടുദ്ദേശ്യം വിടവാങ്ങല്‍ ഹജ്ജിലെ അറഫാ ദിനമാണെന്ന് മനസ്സിലാക്കാം. 

ഇന്ന് ഗ്രന്ഥം വായിക്കുന്ന ഫുജ്ജാറുകളിലെ വിവിധ സംഘടനകളുടെ നേതാക്കളും അവരുടെ അനുയായികളുമാണ് യഥാര്‍ത്ഥ കാഫിറുകളും അക്രമികളും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരും. പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തില്‍ വെച്ച് അവര്‍ തമ്മില്‍ പരസ്പരം തര്‍ക്കിക്കുന്ന, ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി ഇത്തരം കാഫിറുകളോട് 109: 6 പ്രകാരം നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതരീതി, എനിക്ക് യഥാര്‍ത്ഥ ജീവിതരീതിയും എന്ന് പറയാനും; 14: 30 പ്രകാരം ബോറന്മാരുടെ വീടായ നരകക്കുണ്ഠത്തിലേക്കുള്ള അവരോട് നിങ്ങള്‍ ഇവിടെ കുറച്ചുകാലം സുഖിച്ചുകൊള്ളുക, നിശ്ചയം! നിങ്ങളുടെ മടക്കം നരകക്കുണ്ഠത്തിലേക്കാണ് എന്ന് പറയാനുമാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത്. പ്രവാചകനും പ്രവാചകനെ പിന്‍പറ്റുന്ന വിശ്വാസിക്കും കപടവിശ്വാസികളെയും അനുയായികളായ കാഫിറുകളെയും അനുസരിക്കാന്‍ പാടില്ല എന്ന് 33: 1, 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയും 7: 205-206 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 2: 254; 4: 138-140; 7: 37 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!