وَلَا عَلَى الَّذِينَ إِذَا مَا أَتَوْكَ لِتَحْمِلَهُمْ قُلْتَ لَا أَجِدُ مَا أَحْمِلُكُمْ عَلَيْهِ تَوَلَّوْا وَأَعْيُنُهُمْ تَفِيضُ مِنَ الدَّمْعِ حَزَنًا أَلَّا يَجِدُوا مَا يُنْفِقُونَ
നിന്റെ അടുത്തുവന്ന് അവരെ വഹിക്കുന്നതിനുവേണ്ടി ആവശ്യപ്പെട്ടപ്പോള് നിങ്ങളെ വഹിക്കുന്നതിന് ഒരു മാര്ഗ്ഗവും ഞാന് കാണുന്നില്ലാ എന്ന് നീ പറഞ്ഞ സന്ദര്ഭം, തങ്ങള്ക്ക് ഒന്നും ചെലവഴിക്കാന് കഴിയാത്തതില് ദു:ഖിതരായി അവരുടെ കണ്ണുകളില് നിന്ന് കണ്ണുനീര് ഒഴുക്കിക്കൊണ്ട് പിന്തിരിഞ്ഞുപോയ വരുടെ മേലിലും കുറ്റമില്ല.
നിര്ബന്ധിതാവസ്ഥ കൊണ്ടും വാഹനം, ഭക്ഷണം, യുദ്ധോപകരണങ്ങള് തുടങ്ങി യവയുടെ കുറവുകൊണ്ടും യുദ്ധത്തിനുപോകാന് കഴിയാത്തതിന്റെ പേരില് മനഃപ്രയാ സമനുഭവിക്കുന്ന ചിലര് മദീനയിലുണ്ടായിരുന്നു. അവര് അല്ലാഹുവിന്റെ ഉത്തമ സേവക രുടെ കൂട്ടത്തിലാണ്-എന്തെന്നാല് ശാരീരികമായി അവര് അതില് പങ്കെടുത്തിട്ടില്ലെങ്കി ലും അവരുടെ ആത്മാവ് പ്രവാചകന്റെയും വിശ്വാസികളുടെയും കൂടെയായിരുന്നു. ഇത്തരക്കാരെക്കുറിച്ചാണ് തബൂക്കില് നിന്ന് മടങ്ങുമ്പോള് പ്രവാചകന് അനുയായികളോട് ഇ ങ്ങനെ പറഞ്ഞത്: മദീനയില് ചിലരുണ്ട്, നിങ്ങള് പിന്നിട്ട ഓരോ കാല്വെപ്പിലും നിങ്ങള് തരണം ചെയ്ത എല്ലാ താഴ്വാരങ്ങളിലും അവര് നിങ്ങളോടൊപ്പമുണ്ടായിരുന്നു. 'അവര് മദീനയിലായിരിക്കെത്തന്നെയോ' എന്ന് അനുയായികള് ആശ്ചര്യപൂര്വ്വം ചോദിച്ചപ്പോള് പ്രവാചകന് പറഞ്ഞു: അതെ, മദീനയിലായിരിക്കെത്തന്നെ; നിര്ബന്ധിതാവസ്ഥ അവരെ തടഞ്ഞുവെച്ചില്ലായിരുന്നുവെങ്കില് ഒരിക്കലും അവര് ഒഴിഞ്ഞുനില്ക്കുമായിരുന്നില്ല. ഉ ദ്ദേശ്യം അനുസരിച്ചാണ് പ്രവര്ത്തനങ്ങള്ക്ക് പ്രതിഫലം ലഭിക്കുക. ആത്മാവ് പങ്കെടു ക്കാതെയുള്ള ഒരു പ്രവര്ത്തനവും സ്വീകരിക്കപ്പെടുകയില്ല എന്ന് 4: 100 ല് വിവരിച്ചിട്ടു ണ്ട്. 2: 186, 261; 3: 127-128 വിശദീകരണം നോക്കുക.