( അത്തൗബ ) 9 : 91

لَيْسَ عَلَى الضُّعَفَاءِ وَلَا عَلَى الْمَرْضَىٰ وَلَا عَلَى الَّذِينَ لَا يَجِدُونَ مَا يُنْفِقُونَ حَرَجٌ إِذَا نَصَحُوا لِلَّهِ وَرَسُولِهِ ۚ مَا عَلَى الْمُحْسِنِينَ مِنْ سَبِيلٍ ۚ وَاللَّهُ غَفُورٌ رَحِيمٌ

ദുര്‍ബലരുടെ മേല്‍ കുറ്റമില്ല, രോഗികളുടെ മേലും ചെലവഴിക്കാന്‍ വകയില്ലാ ത്തവരായവരുടെ മേലിലും വിരോധമില്ല, അവര്‍ അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും ഗുണകാംക്ഷയുള്ളവരാണെങ്കില്‍, അല്ലാഹുവിനെ കണ്ടുകൊ ണ്ട് ചരിക്കുന്ന ഇത്തരം സുകൃതവാന്‍മാരെ ആക്ഷേപിക്കാന്‍ യാതൊരു മാര്‍ ഗ്ഗവുമില്ല, അല്ലാഹുവാകട്ടെ ഏറെപ്പൊറുക്കുന്നവനും കാരുണ്യവാനുമാകുന്നു.

വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് യുദ്ധമില്ല. അല്ലാഹുവിനെയും അ വന്‍റെ പ്രവാചകനെയും പരിചയപ്പെടുത്താനുള്ള ഏക മാര്‍ഗമായ അദ്ദിക്ര്‍ പഠിക്കാനും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കാനും സര്‍വ്വകഴിവുകളും ഉപയോഗപ്പെടുത്തലാണ് ഇന്ന ത്തെ ഏറ്റവും വലിയ ജിഹാദ്. നിഷ്പക്ഷവാനായ നാഥനെ സഹായിക്കുന്ന ആ മാര്‍ഗ്ഗ ത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ദുര്‍ബ്ബലര്‍ക്കും രോഗികള്‍ക്കും വിട്ടുനില്‍ക്കുന്നതിനും സമ്പത്ത് ചെലവഴിക്കാന്‍ വകയില്ലാത്തവര്‍ ചെലവഴിക്കാതിരിക്കുന്നതിനും വിരോധമി ല്ല-അവര്‍ അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും പരിചയപ്പെടുത്തുന്ന പ്രവര്‍ ത്തനങ്ങളില്‍ മുഴുകാന്‍ മനസ്സാ-വാചാ-കര്‍മണാ ആഗ്രഹമുള്ളവരാണെങ്കില്‍ എന്നാണ് ഈ സൂക്തത്തിന്‍റെ ഇക്കാലത്തേക്കുള്ള മൗഇളത്ത്. 63: 9 ല്‍ അല്ലാഹു പറഞ്ഞത്: ഓ വി ശ്വാസികളേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും അദ്ദിക്റിനെത്തൊട്ട് നിങ്ങളെ തടയാതിരിക്കട്ടെ! നിങ്ങളില്‍ ആരെങ്കിലും അങ്ങനെ തടയപ്പെട്ടാല്‍ അക്കൂട്ടര്‍ തന്നെയാണ് ജീ വിതം നഷ്ടപ്പെട്ടവര്‍ എന്നാണ്. അദ്ദിക്റിനെത്തൊട്ട് ജനങ്ങളെ തടയുന്ന തെമ്മാടികളാ യ കപടവിശ്വാസികള്‍ അല്ലാഹുവിന്‍റെ ശത്രുക്കളും കാഫിറുകളുമാണെന്ന് 41: 26-28 ലും; അത്തരം കപടവിശ്വാസികളുടെ വാക്കുകേട്ട് അദ്ദിക്ര്‍ പിന്‍പറ്റാന്‍ തയ്യാറല്ലാത്ത ഫാജി റുകളായ അനുയായികള്‍ കാഫിറുകളാണെന്ന് 41: 29 ലും പറഞ്ഞിട്ടുണ്ട്. മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ രൂപപ്പെടുകയും അദ്ദിക്റും അല്ലാഹുവും ഒന്നു തന്നെയാണെന്ന് വ്യക്തമാക്കപ്പെടുകയും ചെയ്തിരിക്കെ ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവരാണ് ഇന്ന് മുഹ്സിനീങ്ങള്‍ (അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവ ര്‍). അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി മുഹ്സിനാകാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഏതൊരു ഫുജ്ജാറിന്‍റെയും മരണസമയത്ത് നാഥന്‍ അവനോട്, 'അല്ല, നിനക്ക് എന്‍റെ സൂക്തങ്ങ ള്‍ വന്നുകിട്ടി, എന്നാല്‍ നീ അവയെ തള്ളിക്കളഞ്ഞു, നീ അഹങ്കരിക്കുകയും ചെയ്തു, നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 58-59 ല്‍ പറഞ്ഞിട്ടുണ്ട്. 2: 112, 121; 7: 40; 25: 27-30 വിശദീകരണം നോക്കുക.