إِنَّمَا السَّبِيلُ عَلَى الَّذِينَ يَسْتَأْذِنُونَكَ وَهُمْ أَغْنِيَاءُ ۚ رَضُوا بِأَنْ يَكُونُوا مَعَ الْخَوَالِفِ وَطَبَعَ اللَّهُ عَلَىٰ قُلُوبِهِمْ فَهُمْ لَا يَعْلَمُونَ
നിശ്ചയം, അവര്‍ സമ്പന്നരായിരിക്കെ വിട്ടുനില്‍ക്കാന്‍ നിന്നോട് സമ്മതം ചോദിച്ചവരായവരുടെ മേലാണ് നടപടി എടുക്കേണ്ടത്, പിന്തിരിഞ്ഞ് നില്‍ക്കുന്നവരില്‍ ഉള്‍പ്പെടാനാണ് അവര്‍ തൃപ്തിപ്പെട്ടത്, അല്ലാഹു അവരുടെ ഹൃദയങ്ങളുടെമേല്‍ മുദ്രവെക്കുകയുണ്ടായി, അപ്പോള്‍ അവര്‍ അറിവില്ലാത്തവരാകുന്നു.
ഈ സൂക്തം അവതരിക്കുന്ന കാലത്ത് നാഥന്‍റെ ഗ്രന്ഥം ക്രോഡീകരിച്ചിരുന്നില്ല. കപടവിശ്വാസികളും അവരുടെ അനുയായികളും നാഥനെക്കൊണ്ടും അന്ത്യദിനത്തെക്കൊ ണ്ടും വിശ്വസിച്ചിരുന്നില്ല. അപ്പോള്‍ 9: 48 ല്‍ വിവരിച്ച പ്രകാരം അവര്‍ പ്രവാചകനെ അ നുസരിച്ചു എന്ന് വായകൊണ്ട് പറയുന്നവരും ഹൃദയം കൊണ്ട് നിഷേധിക്കുന്നവരുമായിരുന്നു.
16: 89 ല്‍, സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണ് എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആത്മാവില്ലാത്ത കെട്ടജനതയായ കപടവിശ്വാസികള്‍ 2: 26 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് അവരുടെ ഭക്ഷണമാക്കിയിരിക്കുകയാണ്. നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഇത്തരം ഫുജ്ജാറുകള്‍ തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരും നാഥനെ വിസ്മരിച്ചവരുമാണ്; അതുകൊണ്ട് നാഥന്‍ അവരെയും വിസ്മരിച്ചിരിക്കുന്നു, അവര്‍ തന്നെയാണ് തെമ്മാടികള്‍ എന്ന് 9: 67-68 ല്‍ പറഞ്ഞിട്ടുണ്ട്. അക്കൂട്ടര്‍ അദ്ദിക്ര്‍ കേള്‍ക്കാത്തവരും വാ യിക്കാത്തവരും അതിനെക്കുറിച്ച് ലോകരോട് പറയാത്തവരുമായതിനാല്‍ 2: 18; 17: 97-98; 25: 33-34 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അന്ധരും ബധിരരും ഊമരുമായി നരകക്കുണ്ഠത്തിലേക്ക് തള്ളിവിടപ്പെടാനുള്ളവരാണ്. 8: 22; 9: 42-47 വിശദീകരണം നോക്കുക.