( അശ്ശംസ് ) 91 : 15

وَلَا يَخَافُ عُقْبَاهَا

അതിന്‍റെ പരിണിതി അവന്‍ ഭയപ്പെട്ടതുമില്ല.

കഴിഞ്ഞുപോയ ഇത്തരം സംഭവചരിത്രങ്ങളെല്ലാം ഹൃദയത്തിന്‍റെ ഭാഷയില്‍ വിവരിക്കുന്ന ത്രികാലജ്ഞാനിയില്‍ നിന്നുള്ള ത്രികാലജ്ഞാനമായ, 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ ത്താനുള്ള ത്രാസ്സും അമാനത്തുമാണ് എന്നിരിക്കെ അത് വന്നുകിട്ടിയിട്ട് അതിനെ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും ഇതര ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുകവഴി അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ ഇന്ന് അതിന്‍റെ ഭവിഷ്യത്ത് തിരിച്ചറിയാത്തവിധം പ്രജ്ഞയറ്റവരായിരിക്കുകയാണ്. എന്നാല്‍ ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ അതിനെ മൂടിവെച്ചാലുള്ള പരിണിതി ഭയപ്പെട്ടുകൊണ്ട് പ്രസ്തുത ഗ്രന്ഥത്തെ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സൗരാഷ്ട്രര്‍ തുടങ്ങിയ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ എല്ലാ അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തുന്നതാണ്. 34: 19 -20; 46: 35; 55: 7-9 വിശദീകരണം നോക്കുക.